നിയമ സഭാ തെരഞ്ഞെടുപ്പ് ; പഞ്ചാബില്‍ എഎപി തരംഗം , യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ബിജെപി മുന്നേറ്റം

നിയമ സഭാ തെരഞ്ഞെടുപ്പ് ; പഞ്ചാബില്‍ എഎപി തരംഗം , യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ബിജെപി മുന്നേറ്റം
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി ലീഡ് ചെയ്യുന്നു. അതേസമയം, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ, കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണെങ്കിലും വളരെ പിന്നിലാണ്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഉത്തര്‍പ്രദേശിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി ലീഡ് ചെയ്യുന്നത്.

അയോദ്ധ്യ, ലഖിംപൂര്‍ ഖേരി, ഹത്രാസ് തുടങ്ങിയ മണ്ഡലങ്ങളിലെ എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. 63 ശതമാനം പേര്‍ ലഖിംപൂര്‍ ഖേരിയില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

5 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഭരണം ലഭിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ് ഉള്ളത്.

ഗോവയില്‍ 21 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസിന് 12 സീറ്റുകളില്‍ ലീഡ് ഉണ്ട്. അതേസമയം ഉത്തര്‍പ്രദേശില്‍ ബിജെപി 201 സീറ്റുകളില്‍ മുന്നിലാണ്. സമാജ്‌വാദി പാര്‍ട്ടി 77 സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസിന് 4 സീറ്റുകളില്‍ ലീഡിങ് ഉണ്ട്. ഉത്തരാഖണ്ഡില്‍ 39 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ 21 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. മണിപ്പൂരില്‍ 26 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് 8 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബില്‍ 82 സീറ്റില്‍ ആം ആദ്മി മുന്നേറുമ്പോള്‍ 15 സീറ്റില്‍ കോണ്‍ഗ്രസും 5 സീറ്റില്‍ ബിജെപിയും മുന്നേറുന്നുണ്ട്.

Other News in this category



4malayalees Recommends