രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണ്, അതുകൊണ്ടാണ് ബലാത്സംഗ കേസുകള്‍ കൂടുന്നത് ; വിവാദ പരാമര്‍ശവുമായി മന്ത്രി

രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണ്, അതുകൊണ്ടാണ് ബലാത്സംഗ കേസുകള്‍ കൂടുന്നത് ; വിവാദ പരാമര്‍ശവുമായി മന്ത്രി
നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍. രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണന്നും അതു കൊണ്ടാണ് ബലാത്സംഗക്കേസുകള്‍ കൂടുന്നത് എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. നിയമസഭയിലെ ചോദ്യോത്തേര വേളയിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് ആണെന്നതില്‍ സംശയമൊന്നുമില്ല. എന്തുകൊണ്ടാണ് ബലാത്സംഗ കേസുകളുടെ കാര്യത്തില്‍ നാം മുന്നിട്ട് നില്‍ക്കുന്നത് അതിന് കാരണം രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണ് എന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. മന്ത്രിയുടെ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. മന്ത്രിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ രാജസ്ഥാന്‍ ബിജെപി ചീഫ് സതീഷ് പൂന്യ, ബിജെപി പ്രതിനിധി ഷെഹ്‌സാദ്, ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ രേഖ ശര്‍മ എന്നിവര്‍ അപലപിച്ചു.

ഇങ്ങനെയുള്ള മന്ത്രിമാരുള്ളതിനാലാണ് പൊലീസ് നടപടിയൊന്നും എടുക്കാതിരിക്കുന്നതും രാജസ്ഥാനിലെ സ്ത്രീകള്‍ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നതും എന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ ട്വീറ്റ് ചെയ്തു.

Other News in this category



4malayalees Recommends