ഇത് മോദിയുടെ തന്ത്രപരമായ നീക്കം, ആരും വീഴരുത്'; വിമര്‍ശനവുമായി പ്രശാന്ത് കിഷോര്‍

ഇത് മോദിയുടെ തന്ത്രപരമായ നീക്കം, ആരും വീഴരുത്'; വിമര്‍ശനവുമായി പ്രശാന്ത് കിഷോര്‍
സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അഞ്ചില്‍ നാലിടത്തും ബി.ജെ.പിയുടെ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം നടക്കുന്നതും തീരുമാനവും ഉണ്ടാകുന്നതും 2024ലാണ്. അത് തീരുമാനിക്കപ്പെടുന്നത് സംസ്ഥാന തിരഞ്ഞെടുപ്പുകളിലല്ല എന്ന് അദ്ദേഹം പറഞ്ഞു.

'ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം നടക്കുന്നതും വിധിയെഴുതുന്നതും 2024ലാണ്. അല്ലാതെ ഒരു സംസ്ഥാന തിരഞ്ഞെടുപ്പിലുമല്ല. സാഹബിന് ഇതറിയാം! എങ്കിലും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം സൂചനയാണെന്ന് വരുത്തി തീര്‍ത്ത് എതിരാളികളില്‍ വിഭ്രമമുണ്ടാക്കാനും മാനസിക മേധാവിത്വം നേടാനുമുള്ള തന്ത്രപരമായ നീക്കമാണ് നടത്തിയത്. ഇതില്‍ വീണുപോവുകയോ ഇതിന്റെ ഭാഗമാകുകയോ ചെയ്യരുത്' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.




Other News in this category



4malayalees Recommends