വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഹെയര്‍ട്രാന്‍സ്പ്ലാന്റ് സര്‍ജറി നടത്തി ; 28 കാരനായ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഹെയര്‍ട്രാന്‍സ്പ്ലാന്റ് സര്‍ജറി നടത്തി ; 28 കാരനായ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ഹെയര്‍ട്രാന്‍സ്പ്ലാന്റ് സര്‍ജറിക്ക് വിധേയനായ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഭോപാലിലെ ബിഹാര്‍ സ്‌പെഷ്യല്‍ ആംഡ് പോലീസ് ഉദ്യോഗസ്ഥന്‍ മനോരഞ്ജന്‍ പാസ്വാന്‍ (28) ആണ് മരിച്ചത്. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായാണ് ഇയാള്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തത്.

മേയ് 11 നാണ് മനോരഞ്ജന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായി തലയുടെ മുന്‍ഭാഗത്ത് മുടി നഷ്ടപെട്ടിടത്ത് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുകയായിരുന്നു. മാര്‍ച്ച് 9നാണ് മുടി മാറ്റിവച്ചത്. അതിനുശേഷം അദ്ദേഹം ഷെയ്ഖ്പുരയിലേക്ക് മടങ്ങി. അന്നേദിവസം രാത്രിയില്‍ കടുത്ത തലവേദനയും നെഞ്ച് വേദനയും അനുഭവപ്പെടുകയും തുടര്‍ന്ന് മനോരഞ്ജനെ ഉടന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് സ്‌കിന്‍ കെയര്‍ സെന്ററില്‍ തന്നെ എത്തിക്കുകയുമായിരുന്നു. നിലഗുരുതരമായതോടെ സ്‌കിന്‍ കെയര്‍ സെന്റര്‍ അദ്ദേഹത്തെ സമീപത്തെ റൂബന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പട്‌നയിലെ ബോറിംഗ് റോഡിലുള്ള ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് സ്‌കിന്‍ കെയര്‍ സെന്ററിലായിരുന്നു മനോരഞ്ജന്റെ ചികിത്സ. ഡൗണ്‍ പേയ്‌മെന്റായി മനോരഞ്ജന്‍ 11,767 രൂപ നല്‍കിയെന്നും പ്രതിമാസം 4000 രൂപ ഇഎംഐയായും നല്‍കാനായിരുന്നു വ്യവസ്ഥയെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ എസ്‌കെ പുരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്

Other News in this category



4malayalees Recommends