മകന്‍ എംഎല്‍എ ആയാലും തൂപ്പു ജോലി തുടരും, ഇതെന്റെ ജീവിത മാര്‍ഗ്ഗം ; ഛന്നിയെ തോല്‍പ്പിച്ച ലാഭ് സിങിന്റെ അമ്മ

മകന്‍ എംഎല്‍എ ആയാലും തൂപ്പു ജോലി തുടരും, ഇതെന്റെ ജീവിത മാര്‍ഗ്ഗം ; ഛന്നിയെ തോല്‍പ്പിച്ച ലാഭ് സിങിന്റെ അമ്മ
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ വിജയമായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ചരണ്‍ ജിത് സിംഗ് ഛന്നിയെ തോല്‍പിച്ച എഎപിയുടെ ലാഭ് സിങ് ഉകുകേ. ഛന്നിയെ ബദൗര്‍ മണ്ഡലത്തില്‍ 37,550 വോട്ടുകള്‍ക്കാണ് ലാഭ് സിങ്ങ് പരാജയപ്പെടുത്തിയത്. മൊബൈല്‍ റിപ്പയര്‍ ഷോപ്പ് ജീവനക്കാരനാണ് 35കാരനായ ലാഭ് സിങ്ങ്. അച്ഛന്‍ ഡ്രൈവറാണ്, അമ്മ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ തൂപ്പുകാരിയും. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സാധാരണക്കാരനാണ് ലാഭ് സിങ്ങ്. രണ്ടു മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച ചന്നിയെ ഭാദൗര്‍ മണ്ഡലത്തിലാണ് ലാഭ് പരാജയപ്പെടുത്തിയത്. ഈ വിജയത്തിലൂടെ ലാഭ് പ്രശസ്തിയിലേക്ക് കുതിച്ചുയരുകയും ചെയ്തു.

ബര്‍ണാല ജില്ലയിലെ ഉഗോകെ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ലാഭ് സിങ്ങിന്റെ അമ്മ ബല്‍ദേവ് ജോലി ചെയ്യുന്നത്. മകന്‍ വന്‍വിജയം നേടി നിയമസഭയിലെത്തിയെങ്കിലും താന്‍ ചെയ്യുന്ന തൊഴില്‍ ഉപേക്ഷിക്കാനില്ലെന്ന് ബല്‍ദേവ് കൗര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം, ഇവര്‍ മകനോടും പറഞ്ഞിട്ടുണ്ട്. ചൂലിന് എന്റെ ജീവിതത്തിന്റെ പ്രധാനഭാഗമാണ്. ഞാന്‍ സ്‌കൂളിലെ ജോലി തുടരുംബല്‍ദേവ് പ്രതികരിച്ചു.

മകന്‍ ഈ വിജയം നേടിയതില്‍ അതിയായ സന്തോഷമുണ്ട്, പ്രത്യേകിച്ച് സിറ്റിങ് മുഖ്യമന്ത്രിയെ തോല്‍പിച്ചതില്‍. പക്ഷെ ഞാന്‍ എന്റെ ജോലി തുടരുക തന്നെ ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ ജീവിതമാര്‍ഗമാണ്. കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ഈ ജോലിയില്‍ നിന്നുള്ള പണം എന്നെ സഹായിക്കും അവര്‍ കൂട്ടിച്ചേര്‍ത്തു.

2013ലാണ് ലാഭ്, ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് ദര്‍ശന്‍ സിങ് ഡ്രൈവറാണ്. ലാഭിന്റെ ഭാര്യ വീര്‍പാല്‍ കൗര്‍ തയ്യല്‍ ജോലിക്കാരിയും. തിരഞ്ഞെടുപ്പു പ്രചാരണത്തിന് പണം ഇല്ലാതിരുന്നതിനാല്‍ സുഹൃത്തുക്കളും അഭ്യുദയാകാംക്ഷികളുമാണ് ഇതിനാവശ്യമായ സഹായം ചെയ്തുകൊടുത്തത്.



Other News in this category



4malayalees Recommends