മാളുകളിലെ തൊഴിലാളികള്‍ പലയിടത്തും യൂണിയന്‍ അംഗങ്ങള്‍ അല്ല': ന്യായീകരണവുമായി സി.ഐ.ടി.യു

മാളുകളിലെ തൊഴിലാളികള്‍ പലയിടത്തും യൂണിയന്‍ അംഗങ്ങള്‍ അല്ല': ന്യായീകരണവുമായി സി.ഐ.ടി.യു
രാജ്യവ്യാപക പണിമുടക്കിനിടയില്‍ മാളുകള്‍ തുറന്നുപ്രവര്‍ത്തിച്ചതില്‍ വിശദീകരണവുമായി സി.ഐ.ടി.യു. മാളുകളിലെ തൊഴിലാളികള്‍ പലയിടത്തും യൂണിയന്‍ അംഗങ്ങള്‍ അല്ല എന്ന് സി.ഐ.ടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെറുകിട വ്യാപാരികള്‍ യൂണിയനുകളില്‍ അംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്ന് വളരെ മികച്ച പ്രതികരണങ്ങളാണ് ഉണ്ടായത്. എല്ലാ മേഖലകളും പണമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികള്‍ യൂണിയനുകളുടെ ഭാഗമാണ്. ജോലിക്കു വന്നത് യൂണിയനില്‍ അംഗങ്ങളല്ലാത്തവരാണ്. മാളുകളിലുള്ള തൊഴിലാളികള്‍ യൂണിയനുകളിലുള്ളവരല്ല. അവിടെ യൂണിയനുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവരും പണിമുടക്കില്‍ പങ്കെടുക്കുമായിരുന്നു' തപന്‍സെന്‍ പറഞ്ഞു.



Other News in this category



4malayalees Recommends