കുടുംബം നല്ല ഉറക്കമായതിനാല്‍ പുക അറിഞ്ഞില്ല, ഫോണിലെ സിസിടിവിയില്‍ തീ കണ്ടെന്ന് നിഹുല്‍

കുടുംബം നല്ല ഉറക്കമായതിനാല്‍ പുക അറിഞ്ഞില്ല, ഫോണിലെ സിസിടിവിയില്‍ തീ കണ്ടെന്ന് നിഹുല്‍
അയന്തിയില്‍ വീടിന് തീ പിടിച്ചു കുടുംബം മരിച്ച സംഭവത്തില്‍ അട്ടിമറിയില്ലെന്ന് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നില്‍ ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല. വീട്ടിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നുള്ള തീപ്പൊരി തീപിടിത്തത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വീട്ടിലെ കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ സ്പാര്‍ക്കില്‍ നിന്നും തീ കേബിള്‍ മുഖേന താഴത്തെ നിലയിലെ ഹാളിലേക്ക് പടര്‍ന്നതായാണ് സംശയിക്കുന്നത്.

ഹാളിലുണ്ടായിരുന്ന വസ്തുക്കളിലേക്ക് തീ പടരുകയും ക്രമേണ വിഷവാതകം ഉണ്ടാകുകയും ചെയ്തു. വെന്റിലേഷന്‍ അഭാവത്തില്‍ പുക കോണിപ്പടിയിലൂടെ ഒന്നാമത്തെ നിലയിലും വാതിലുകളിലൂടെയും ജനലുകളിലൂടെയും മുറികളിലേക്കും എത്തി. ഈ സമയം താഴത്തെ നിലയിലെ ഹാളില്‍ തീ ആളിപടര്‍ന്ന് അലങ്കാര സീലിങ് അടര്‍ന്നുവീണ് മുറികളിലേക്കും പുക പടര്‍ന്നു പിടിച്ചുവെന്നാണ് വിലയിരുത്തുന്നത്. കുടുംബാംഗങ്ങളെല്ലാം നല്ല ഉറക്കത്തിലായതിനാല്‍ പുക അറിയാന്‍ കഴിഞ്ഞില്ല.

Other News in this category



4malayalees Recommends