വീട്ടില്‍ മോദിയുടെ ഫോട്ടോ വെച്ച് വാടകക്കാരന്‍; മാറ്റിയില്ലെങ്കില്‍ പുറത്താക്കുമെന്ന് വീട്ടുടമ ഭീഷണിപ്പെടുത്തിയതായി പരാതി

വീട്ടില്‍ മോദിയുടെ ഫോട്ടോ വെച്ച് വാടകക്കാരന്‍; മാറ്റിയില്ലെങ്കില്‍ പുറത്താക്കുമെന്ന് വീട്ടുടമ ഭീഷണിപ്പെടുത്തിയതായി പരാതി
വീട്ടില്‍ വെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ എടുത്ത് മാറ്റാന്‍ ഭൂവുടമയുടെ ഭീഷണിയെന്ന് വാടകക്കാരന്റെ പരാതി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. പിര്‍ ?ഗലി നിവാസിയായ യൂസഫ് ആണ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കടുത്ത മോദി ആരാധകനാണ് യൂസഫ്. മോദിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ താന്‍ വാടക വീട്ടില്‍ മോദിയുടെ ഛായാ ചിത്രം വെച്ചിരുന്നെന്നും എന്നാല്‍ വീട്ടുമടകളായ യാക്കൂബ് മന്‍സൂരിക്കും സുല്‍ത്താന്‍ മന്‍സൂരിക്കും ഇത് ഇഷ്ടപ്പെട്ടില്ലെന്നും യൂസഫ് പറയുന്നു.

ഫോട്ടോ എടുത്ത് മാറ്റാന്‍ വീട്ടുടമകള്‍ തന്നോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി യൂസഫിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടുടമകളുടെ പ്രവൃത്തി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നാണ് അഡീഷണല്‍ ഡിസിപി പറഞ്ഞു.

Other News in this category



4malayalees Recommends