അജ്ഞാത നമ്പറില്‍ നിന്ന് വന്ന വാട്‌സാപ്പ് വീഡിയോ കോള്‍ എടുത്തതിന് പിന്നാലെ യുവാവിന് നഷ്ടമാത് 55,000 രൂപ

അജ്ഞാത നമ്പറില്‍ നിന്ന് വന്ന വാട്‌സാപ്പ് വീഡിയോ കോള്‍  എടുത്തതിന് പിന്നാലെ യുവാവിന് നഷ്ടമാത് 55,000 രൂപ
അജ്ഞാത നമ്പറില്‍ നിന്ന് വന്ന വാട്‌സാപ്പ് വീഡിയോ കോള്‍ എടുത്തതിന് പിന്നാലെ യുവാവിന് നഷ്ടമാത് 55,000 രൂപ.നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് യുവാവില്‍ നിന്ന പണം തട്ടിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തനിക്ക് അജ്ഞാത വ്യക്തിയില്‍ നിന്ന് വീഡിയോ കോള്‍ വന്നത്, കോള്‍ എടുത്തപ്പോള്‍ ഒരു വീഡിയോ മാത്രമാണ് കണ്ടത്. പിന്നിട് പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പങ്കുവെക്കുമെന്ന മേസേജ് ലഭിച്ചതായും യുവാവ് പറഞ്ഞു.

ഭയന്ന യുവാവ് ആദ്യം 5,000 രൂപ നല്‍കി, പിന്നീട് പ്രതികള്‍ 30,000 രൂപ ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും പണം ആവശ്യപ്പെട്ടു അപ്പോള്‍ 20,000 രൂപ നല്‍കി. തുടര്‍ന്നും പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിച്ചു.

Other News in this category



4malayalees Recommends