ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ദിലീപ് ; ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല ; കാവ്യ മാധവനേയും ചോദ്യം ചെയ്യും

ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ദിലീപ് ; ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല ;  കാവ്യ മാധവനേയും ചോദ്യം ചെയ്യും
ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ച് ദിലീപ്. ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരേയും ഏല്‍പ്പിച്ചില്ല. കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വാക്ക് കേട്ട് തന്നെ പ്രതി സ്ഥാനത്ത് നിര്‍ത്തരുതെന്നും ദിലീപ് പറഞ്ഞു

അന്വേഷണം ഉദ്യോഗസ്ഥരുടെ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ള കഥകളാണ് ബാലചന്ദ്രകുമാര്‍ പറയുന്നതെന്ന് ദിലീപ് ആരോപിച്ചു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും സംഘം ചോദ്യം ചെയ്യും. ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കാവ്യയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് അന്വേഷണ സംഘം പറഞ്ഞു.

തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സുഹൃത്തായ വ്യവസായി ശരത്തിനെ ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. വധഗൂഢാലോചന കേസില്‍ ശരത്തിനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപും കൂട്ടാളികളും കണ്ടെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ഒരു വിഐപിയാണ് ദൃശ്യങ്ങള്‍ ദിലീപിന് വീട്ടിലെത്തിച്ച് നല്‍കിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈംബ്രാഞ്ച്. അതേസമയം ദിലീപിമായി തനിക്ക് സുഹൃത്ത് ബന്ധം മാത്രമാണ് ഉള്ളതെന്നാണ് ശരത്തിന്റെ മൊഴി. ബാലചന്ദ്രകുമാറിനെയും ശരത്തിനെയും ഒരുമിച്ച് ഇരുത്തി ഇന്ന് ചോദ്യം ചെയ്യും.

സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഒമ്പതര മണിക്കൂറാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

Other News in this category



4malayalees Recommends