റാബീസ് വാക്‌സിന്‍ എത്രയും പെട്ടെന്ന് ഏഷ്യാനെറ്റിന്റെ ഓഫീസില്‍ എത്തിക്കണം, ഒരാള്‍ കിടന്നു കുരയ്ക്കുന്നുണ്ട് ; പി.വി. അന്‍വര്‍

റാബീസ് വാക്‌സിന്‍ എത്രയും പെട്ടെന്ന് ഏഷ്യാനെറ്റിന്റെ ഓഫീസില്‍ എത്തിക്കണം, ഒരാള്‍ കിടന്നു കുരയ്ക്കുന്നുണ്ട് ; പി.വി. അന്‍വര്‍
എളമരം കരീമിനെതിരെയുള്ള ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. റാബീസ് വാക്‌സിന്‍ എത്രയും പെട്ടെന്ന് ഏഷ്യാനെറ്റിന്റെ ഓഫീസില്‍ എത്തിക്കണമെന്ന് പി.വി. അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഈ മരുന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ സ്റ്റുഡിയോയില്‍ അടിയന്തരമായി എത്തിച്ച് നല്‍കേണ്ടതുണ്ട്. ന്യൂസ് ഹവര്‍ തുടങ്ങാറായി.കഴിയുന്നവര്‍ ഏഷ്യാനെറ്റ് മാനേജ്‌മെന്റിനെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.തുടലൊന്നും മതിയാകാതെ ഒരാള്‍ അവിടെ കിടന്ന് കുരയ്ക്കുന്നുണ്ട്.നാട്ടുകാര്‍ സ്റ്റുഡിയോയില്‍ കയറി അപകടം ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാക്കരുത്.



Other News in this category



4malayalees Recommends