ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ പ്രധാന സാക്ഷിയുടെ മരണത്തില്‍ അന്വേഷണം ; ആരോഗ്യവാനായ ചെറുപ്പക്കാരന്‍ പെട്ടെന്നൊരു ദിവസം മരിക്കുമോയെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ പ്രധാന സാക്ഷിയുടെ മരണത്തില്‍ അന്വേഷണം ; ആരോഗ്യവാനായ ചെറുപ്പക്കാരന്‍ പെട്ടെന്നൊരു ദിവസം മരിക്കുമോയെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി
പ്രശസ്ത സിനിമാതാരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ പ്രധാന സാക്ഷിയുടെ മരണം ദുരൂഹമാകുന്നു. മരണത്തെ പിന്തുടര്‍ന്ന് നിരവധി വിവാദങ്ങളാണ് ഉയര്‍ന്നു വരുന്നത്.

ആരോഗ്യവാനായ ഒരു ചെറുപ്പക്കാരന്‍, എങ്ങനെ പെട്ടെന്നൊരു ദിവസം മരിക്കാനാണെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വത്സേ പാട്ടീല്‍ ചോദിക്കുന്നു. മരണത്തില്‍, ഉടന്‍ അന്വേഷണം ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു. അന്വേഷണത്തിന്റെ ചുമതല, സംസ്ഥാന ഡിജിപിയ്ക്കായിരിക്കും എന്നും മന്ത്രി വ്യക്തമാക്കി.

ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടക്കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് മരണമടഞ്ഞത്. ചെമ്പൂരിലെ സ്വന്തം ഫ്‌ലാറ്റില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. 37 വയസ്സുകാരനായ സെയിലിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് അഭിഭാഷകന്‍ സ്ഥിരീകരിച്ചിരുന്നു.

Other News in this category



4malayalees Recommends