സ്വന്തം പേരിലുളള മുഴുവന്‍ സ്വത്തും രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതി വൃദ്ധ

സ്വന്തം പേരിലുളള മുഴുവന്‍ സ്വത്തും രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതി വൃദ്ധ
സ്വന്തം പേരിലുളള മുഴുവന്‍ സ്വത്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതി വൃദ്ധ. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ള പുഷ്പ മുന്‍ജിയല്‍ (78) ആണ് തന്റെ പേരിലുള്ള സ്വത്തും സ്വര്‍ണ്ണവും രാഹുലിന്റെ പേരില്‍ എഴുതിയത്. ഡെറാഡൂണ്‍ കോടതിയില്‍ പുഷ്പ മുന്‍ജിയല്‍ ഇത് സംബന്ധിച്ചുള്ള വില്‍പത്രം സമര്‍പ്പിച്ചു.

'രാഹുല്‍ ഗാന്ധിയേയും അദ്ദേഹത്തിന്റെ ആശയങ്ങളേയും രാജ്യത്തിന് ആവശ്യമുണ്ട്. അദ്ദേഹത്തിന്റെ ചിന്തകള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.' അതുകൊണ്ടാണ്, തന്റെ സ്വത്തുവകകള്‍ രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റുന്നതെന്ന് വില്‍പത്രം സമര്‍പ്പിച്ചുകൊണ്ട് പുഷ്പ മുന്‍ജിയല്‍ പ്രതികരിച്ചു.

തന്റെ പേരിലുളള 50 ലക്ഷം രൂപ മൂല്യമുളള സ്വത്തും, പത്ത് പവന്‍ സ്വര്‍ണ്ണവുമടക്കമുളള മുഴുവന്‍ ആസ്തിയുമാണ് രാഹുല്‍ ?ഗാന്ധിയുടെ പേരിലേക്ക് മാറ്റിയത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രീതം സിങ്ങിന്റെ വസതിയില്‍ വെച്ചാണ്, പുഷ്പ മുന്‍ജിയല്‍ വില്‍പ്പത്രം പുറത്തുവിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ലാല്‍ചന്ദ് ശര്‍മ്മ പറഞ്ഞു.

Other News in this category



4malayalees Recommends