എല്ലാം എന്റെ തെറ്റ്, നിങ്ങള്‍ ആണ് ശരി ; നോമ്പു കാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ പ്രതികരിച്ച ഒമര്‍ലുലു സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മാപ്പു പറഞ്ഞു

എല്ലാം എന്റെ തെറ്റ്, നിങ്ങള്‍ ആണ് ശരി ; നോമ്പു കാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ പ്രതികരിച്ച ഒമര്‍ലുലു സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മാപ്പു പറഞ്ഞു
നോമ്പ് കാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ സമൂഹ മാധ്യമത്തില്‍ പ്രതികരിച്ച സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ശക്തമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. മത മൗലികവാദികളുടെ ശക്തമായ അധിക്ഷേപത്തെത്തുടര്‍ന്ന് നിരവധി തവണ ഒമര്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.

നോമ്പിനെതിരെയല്ല പറഞ്ഞതെന്നും കടകള്‍ അടച്ചിടുന്നത് മാത്രമേ ചോദ്യം ചെയ്തുള്ളുവെന്നും ഒമര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അധിക്ഷേപം തുടര്‍ന്നതോടെ ഒമര്‍ നിലപാട് മാറ്റി രംഗത്ത് വരികയായിരുന്നു. എല്ലാം തന്റെ തെറ്റാണെന്നും നിങ്ങള്‍ ആണ് ശരിയെന്നും ഒമര്‍ ഫേസ്ബുക്കില്‍ പറയുന്നു.

പോസ്റ്റിങ്ങനെ

My Brother's

നോമ്പ് എടുക്കണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലാ,എന്തിനാ കടകള്‍ അടച്ച് ഇടുന്നത് എന്ന് മാത്രമേ ചോദിച്ചുള്ളു.

നമ്മുടെ നാട്ടില്‍ ഒരുപാട് മതങ്ങളില്‍ പെട്ടവര്‍ ഉണ്ട് സ്ഥിരമായി സുഖമായി കിട്ടിയിരുന്ന ഒരു സംഭവം പെട്ടെന്ന് കിട്ടാതെ വന്നാല്‍ പെട്ടെന്ന് ദേഷ്യം വരും(ലോക്ക്ഡൗണ്‍ കാലഘട്ടം മാത്രം ചിന്തിച്ചാല്‍ മതി). എന്താ കടകള്‍ അടച്ചിട്ടത് എന്ന് കാരണം ചോദിച്ചാല്‍ കച്ചവടക്കാര്‍ പറയുന്ന first reason നോമ്പാണെന്ന്.അങ്ങനെ വരുന്ന സമയം നോമ്പ് ഇല്ലാത്ത യാത്രക്കാര്‍ നോമ്പ് എടുക്കാന്‍ പറ്റാത്തവര്‍ക്കും നോമ്പ് എന്ന പുണ്യപ്രവര്‍ത്തിയോട് ഒരു നിമിഷ നേരത്തേക്ക് എങ്കിലും നെഗറ്റിവിറ്റി തോന്നും.

ഇപ്പോ ഗള്‍ഫില്‍ വരെ നോമ്പ് സമയത്ത് ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള അനുമതി കൊടുത്തു. ഞാന്‍ നിര്‍ത്തുന്നു എല്ലാം എന്റെ mistake ആവും ഇതിന് മുന്‍പേ ഉള്ള എല്ലാം ഡിലീറ്റ് ചെയ്യുന്നു.നിങ്ങള്‍ ആണ് ശരി

A Big sorry to all my brother's Love you all.

Other News in this category



4malayalees Recommends