ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍; ഇളയരാജയ്ക്ക് മകന്റെ മറുപടി

ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍; ഇളയരാജയ്ക്ക് മകന്റെ മറുപടി
ഇളജരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ്ചി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഹിന്ദി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍ എന്ന അടിക്കുറിപ്പോടു കൂടിയുള്ള യുവന്‍ ശങ്കര്‍ രാജയുടെ കറുത്ത മുണ്ടും കറുത്ത ടീ ഷര്‍ട്ടും ധരിച്ച ചിത്രം ശ്രദ്ധേയമാകുന്നത്.

ഇളയരാജ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍ യുവന്‍ ശങ്കര്‍ രാജയുടെ പോസ്റ്റ് പിതാവിനുള്ള മറുപടിയാണെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു.


Other News in this category



4malayalees Recommends