ഒറിജിനലായിട്ട് കഴുത്തില്‍ കയറിട്ട് തൂങ്ങാമോ എന്ന് സംവിധായകന്‍ ചോദിച്ചു, പത്ത് സെക്കന്റിനകത്ത് രക്ഷിച്ചോളാമെന്നും പറഞ്ഞു: ചിത്രീകരണവിശേഷം പങ്കുവെച്ച് രമേഷ് പിഷാരടി

ഒറിജിനലായിട്ട് കഴുത്തില്‍ കയറിട്ട് തൂങ്ങാമോ എന്ന് സംവിധായകന്‍ ചോദിച്ചു, പത്ത് സെക്കന്റിനകത്ത് രക്ഷിച്ചോളാമെന്നും പറഞ്ഞു: ചിത്രീകരണവിശേഷം പങ്കുവെച്ച് രമേഷ് പിഷാരടി
നോ വേ ഔട്ട് എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ രമേഷ് പിഷാരടി. താനല്ല വേറെ ഒരു നടന്‍ താന്‍ ചെയ്ത വേഷം ചെയ്തിരുന്നെങ്കിലും സംവിധായകന് നല്ല തെറി വിളി കേള്‍ക്കുമായിരുന്നെന്നാണ് പിഷാരടി പറയുന്നത്. വലിയ രീതിയില്‍ മാനസിക സമ്മര്‍ദ്ദം നേരിട്ട ദിവസങ്ങളായിരുന്നു ലൊക്കേഷനിലേതെന്നും പിഷാരടി പറഞ്ഞു.

ഞാന്‍ ഒരു റോപ്പില്‍ തൂങ്ങി നില്‍ക്കുന്ന രംഗമാണ് അഭിനയിക്കാനുണ്ടായിരുന്നത്. ഞാന്‍ ഈ റോപ്പില്‍ തൂങ്ങുമ്പോള്‍ എന്റെ ശരീരം ഇങ്ങനെ വളഞ്ഞുപോകുന്നുണ്ട്. മാഫിയ ശശി ചേട്ടന്‍ വന്ന് തൂക്കിയതാണ്. ചേട്ടാ ചേട്ടന്റെ ബോഡി കാണുമ്പോള്‍ ഒരു റോപ്പില്‍ തൂങ്ങുന്ന ഫീലുണ്ട്. ഒറിജിനലായിട്ട് കഴുത്തില്‍ കയറിട്ട് തൂങ്ങാമോ എന്ന് സംവിധായകന്‍ ചോദിച്ചു.

പത്ത് സെക്കന്റിനകത്ത് ഞാന്‍ രക്ഷിച്ചോളാമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ തൂങ്ങി. എനിക്കറിയാം ഒരു പ്രത്യേക ഷോട്ടിന് വേറെ ഒരു വഴിയുമില്ലെന്ന്. എങ്ങനെ അഭിനയിച്ചാലും ആ ഒറിജിനാലിറ്റി കിട്ടില്ല. പത്ത് സെക്കന്റേ ഉള്ളൂ. അടുത്ത 10 സെക്കന്റാണ് നമ്മള്‍ അനുഭവിക്കുക. അങ്ങനെ ആ സീന്‍ ചെയ്യുകയായിരുന്നു, പിഷാരടി പറഞ്ഞു.

Other News in this category



4malayalees Recommends