കെജിഎഫ് തീമഴ പെയ്യുമ്പോള്‍ റിസ്‌ക് അല്ലേ ചേട്ടായീയെന്ന് ആരാധകന്‍; പിഷാരടിയുടെ മറുപടി വൈറല്‍

കെജിഎഫ് തീമഴ പെയ്യുമ്പോള്‍ റിസ്‌ക് അല്ലേ ചേട്ടായീയെന്ന് ആരാധകന്‍; പിഷാരടിയുടെ മറുപടി വൈറല്‍
ബീസ്റ്റും കെജിഎഫ് 2 ഉും തീയേറ്ററുകളില്‍ മുന്നേറുന്നതിനിടെ മലയാളം റിലീസുകള്‍ ഒരിടവേളയ്ക്കു ശേഷം ഈ വാരത്തോടെ എത്തിത്തുടങ്ങുകയാണ്. രമേശ് പിഷാരടി നായകനാവുന്ന നോ വേ ഔട്ട് ആണ് അതിലൊന്ന്. കെജിഎഫ് 2 തിയറ്ററുകളില്‍ വന്‍ വിജയം നേടി തുടരുമ്പോള്‍ത്തന്നെ ഈ ചിത്രം ഇറക്കണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് പിഷാരടി പറഞ്ഞ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

നവാഗതനായ നിധിന്‍ ദേവീദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന, സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് നോ വേ ഔട്ട്. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ നിരവധി പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പിഷാരടി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. ഫെയ്‌സ്ബുക്കില്‍ അത്തരത്തില്‍ ഒരു പോസ്റ്റിനു താഴെയാണ് ആരാധകന്‍ ചോദ്യവുമായി എത്തിയത്.

കെജിഎഫ് 2 തീ മഴ സൃഷ്ടിക്കുമ്പൊ ഇതു പോലെയുള്ള കൊച്ചു സിനിമകള്‍ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്‌ക് അല്ലേ ചേട്ടായി, എന്നായിരുന്നു ചോദ്യം. ഫോട്ടോകള്‍ക്ക് ഇടുന്ന പഞ്ച് ക്യാപ്ഷനുകള്‍ പോലെ തന്നെയായിരുന്നു പിഷാരടിയുടെ പ്രതികരണം. ആര്‍ക്ക്; റോക്കി ഭായിക്കോ?, പിഷാരടി കുറിച്ചു. 1700ല്‍ ഏറെ ലൈക്കുകളാണ് ഈ പ്രതികരണത്തിന് ലഭിച്ചിരിക്കുന്നത്. ചോദ്യത്തിന്റെയും മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ട് ട്രോള്‍ പേജുകളില്‍ പോലും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്.

Other News in this category



4malayalees Recommends