ഭാര്യയും മക്കളും സന്ദര്‍ശന വിസയില്‍ എത്താനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഭാര്യയും മക്കളും സന്ദര്‍ശന വിസയില്‍ എത്താനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
സന്ദര്‍ശന വിസയില്‍ ഭാര്യയും മക്കളും സൗദിയില്‍ എത്താനിരിക്കെ മലയാളി പ്രവാസി ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ഇരവിപുരം തെക്കുംഭാഗം സ്വദേശി ഫ്രാന്‍സിസ് അഗസ്റ്റിന്‍ (54) ഹൃദയാഘാതം സംഭവിച്ച് മരണത്തിന് കീഴടങ്ങിയത്.

ദമ്മാം കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഞായറാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദമാം കിംഗ് ഫഹദ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഇരവിപുരം സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ജുബൈല്‍ ആസ്ഥാനമായുള്ള സ്വകാര്യ കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ ദമ്മാമിലെ വര്‍ക്ക് സൈറ്റില്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

സന്ദര്‍ശക വിസയില്‍ ദമാമില്‍ ജൂണ്‍ ആദ്യവാരം എത്തേണ്ട ഭാര്യയെയും മക്കളെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു ഫ്രാന്‍സിസ്.

അഗസ്റ്റിന്‍ പിതാവും സിസിലി മാതാവുമാണ്. ഫ്രാന്‍സിറ്റയാണ് ഭാര്യ. വിദ്യാര്‍ഥികളായ അമല്‍, ആന്‍സി എന്നിവര്‍ മക്കളാണ്.

Other News in this category



4malayalees Recommends