വിഎസിനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോട്, സത്യങ്ങള്‍ പറഞ്ഞതാണ് പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നത്, നാലു നോട്ടീസാണ് ഇന്നലെ മാത്രം നല്‍കിയത്, കുടുക്കാന്‍ തീരുമാനിച്ചത് മുതല്‍ പിണറായിയുടെ കൗണ്‍ഡൗണ്‍ തുടങ്ങിയെന്ന് പി സി ജോര്‍ജ്

വിഎസിനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോട്,  സത്യങ്ങള്‍ പറഞ്ഞതാണ് പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നത്, നാലു നോട്ടീസാണ് ഇന്നലെ മാത്രം നല്‍കിയത്, കുടുക്കാന്‍ തീരുമാനിച്ചത് മുതല്‍ പിണറായിയുടെ കൗണ്‍ഡൗണ്‍ തുടങ്ങിയെന്ന് പി സി ജോര്‍ജ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ്. വിഎസിനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോടെന്ന് ജോര്‍ജ് ആരോപിച്ചു. താന്‍ എന്നും വിഎസിന്റെ ആളാണ്. സത്യങ്ങള്‍ പറഞ്ഞതാണ് ഇപ്പോള്‍ പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് നിശ്ശബ്ദനാക്കാന്‍ പിണറായി ശ്രമിക്കുന്നു. ഇന്നലെ പൊലീസ് നല്‍കിയത് നാല് നോട്ടീസാണ്. പിണറായിയെ വെല്ലു വിളിക്കുകയാണ്. താന്‍ മുങ്ങാന്‍ തീരുമാനിച്ചാല്‍ പിണറായിക്ക് പിടിക്കാന്‍ ആകില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. തന്നെ കുടുക്കാന്‍ തീരുമാനിച്ചത് മുതല്‍ പിണറായിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയിരിക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു.

ഞാന്‍ ആരെയും കൊന്നിട്ടില്ല. പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചത് വര്‍ഗീയ പ്രീണനമാണ്. അഭിമന്യുവിനെ കൊന്നവരുടെ തോളില്‍ കയ്യിട്ടാണ് പിണറായി തന്നെ വര്‍ഗീയ വാദിയെന്ന് വിളിക്കുന്നതെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. ഭിന്നിപ്പിച്ച് ഭരിക്കാന്‍ ആണ് മുഖ്യമന്ത്രിയുടെ ശ്രമം. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിന് അനുമതി നല്‍കിയ പിണറായി ആണ് തന്നെ വിമര്‍ശിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യാന്‍ പിണറായിക്ക് ഒപ്പം സതീശനും ചേര്‍ന്നു. ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശനെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

Other News in this category



4malayalees Recommends