നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി റാലിയില്‍ വാളുകളേന്തി പെണ്‍കുട്ടികള്‍ ; നമ്മുടെ നാടിനെ നശിപ്പിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും?സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടെന്ന് ടി എന്‍ പ്രതാപന്‍ എംപി

നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി റാലിയില്‍ വാളുകളേന്തി പെണ്‍കുട്ടികള്‍ ;  നമ്മുടെ നാടിനെ നശിപ്പിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും?സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടെന്ന് ടി എന്‍ പ്രതാപന്‍ എംപി
നെയ്യാറ്റിന്‍കരയിലെ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി ടി എന്‍ പ്രതാപന്‍ എം പി. നെയ്യാറ്റിന്‍ കരയില്‍ വാളുകളേന്തി പെണ്‍കുട്ടികള്‍ അണിനിരന്നത് കാണാന്‍ കഴിഞ്ഞു. ഇത്തരം അപകടകരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ ആവര്‍ത്തിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ കഴിവില്ലായ്മ കൊണ്ടാണെന്നും എംപി ആരോപിച്ചു.നാടിനെ നശിപ്പിക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മതരാഷ്ട്ര വാദികള്‍ ഭാരതത്തിന്റെ മഹത്വം മനസ്സിലാക്കുന്നില്ലെന്നും പ്രതാപന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തിരുവനതപുരത്ത് നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി സംഘടിപ്പിച്ച റാലിയില്‍ വാളുകളേന്തി പെണ്‍കുട്ടികള്‍ അണിനിരന്നത് കാണാന്‍ കഴിഞ്ഞു. എന്താണ് ഇത്തരം പ്രകടനങ്ങളുടെ ഉദ്ദേശം? വിധ്വേഷവും, ഭീതിയും വിതച്ചും കൊയ്തും അപരനിര്‍മ്മിതി നടത്തിയും നമ്മുടെ നാടിനെ നശിപ്പിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും? മതരാഷ്ട്രവാദികള്‍ക്ക് ഭാരതത്തിന്റെ മഹത്വം മനസ്സിലാകില്ല. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് തീര്‍ച്ചയാണ്.

Other News in this category



4malayalees Recommends