വിജയ് ബാബു ഇന്ന് തിരിച്ചെത്തില്ല, വിമാന ടിക്കറ്റ് റദ്ദാക്കി

വിജയ് ബാബു ഇന്ന് തിരിച്ചെത്തില്ല, വിമാന ടിക്കറ്റ് റദ്ദാക്കി
യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഇന്ന് തിരിച്ചെത്തില്ല. വിമാന ടിക്കറ്റ് റദ്ദാക്കി. വിജയ് ബാബു ഇന്ന് ഹാജരാവുമെന്നാണ് അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്.

കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.

വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ മാസം 30ന് നാട്ടിലെത്തുമെന്ന് വിജയ് ബാബു നേരത്തെ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കണമെങ്കില്‍ നടന്‍ നാട്ടിലെത്തണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച കൊച്ചിയില്‍ മടങ്ങിയെത്താനുള്ള ഫ്‌ളൈറ്റ് ടിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കിയത്. എന്നാല്‍ ഹര്‍ജിയില്‍ വാദം തിങ്കളാഴ്ചയും തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് റദ്ദാക്കി, യാത്ര നീട്ടിവയ്ക്കുമോ എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്.

Other News in this category



4malayalees Recommends