പോപ്പുലര്‍ ഫ്രണ്ടിന് തിരിച്ചടിയായി വിദ്വേഷ മുദ്രാവാക്യം ; ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് ശ്രമം ; മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം ലഭിച്ചെന്ന നിഗമനത്തില്‍ പൊലീസ്

പോപ്പുലര്‍ ഫ്രണ്ടിന് തിരിച്ചടിയായി വിദ്വേഷ മുദ്രാവാക്യം ; ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് ശ്രമം ; മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം ലഭിച്ചെന്ന നിഗമനത്തില്‍ പൊലീസ്
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തില്‍ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് ശ്രമം. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിയ്ക്ക് പരിശീലനം നല്‍കിയിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ആരുടേയെങ്കിലും പ്രത്യേക നിര്‍ദ്ദേശമോ ആസൂത്രണമോ ഇക്കാര്യത്തിലുണ്ടായിരുന്നോ എന്നതാണ് പ്രധാനമായി പരിശോധിക്കുന്നത്.

സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളിലേക്ക് പൊലീസ് അന്വേഷണമെത്തുന്നു എന്നതിന്റെ സൂചനയാണ് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളുടെ അറസ്റ്റ്.

pfi-rally

കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം റിമാന്‍ഡിലായവരില്‍ കുട്ടിയുടെ പിതാവ് അടക്കമുള്ളവരെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്.

അതിനിടെ മതവിദ്വേഷ മുദ്രാവാക്യ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ ഇന്ന് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് യഹിയ തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തത്.

Other News in this category



4malayalees Recommends