സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു; ആളുമാറിപ്പോയി, പരാതിയില്ലെന്ന് യുവാവ് ; യാസിറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു; ആളുമാറിപ്പോയി, പരാതിയില്ലെന്ന് യുവാവ് ; യാസിറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും
കോഴിക്കോട് താമരശേരിയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ വിട്ടയച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. കുന്ദമംഗലം സ്വദേശി യാസിറിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്ത് നിന്നെത്തിയ യുവാവ് വിമാനത്താവളത്തില്‍ നിന്ന് വയനാട്ടിലേക്ക് പോകുന്ന വഴിയാണ് തട്ടിക്കൊണ്ടുപോയത്.

താമരശ്ശേരി ചുരം രണ്ടാം വളവില്‍ വച്ച് കാറില്‍ എത്തിയ സംഘം ഇയാളെ ആക്രമിച്ചു തട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവം കണ്ട ലോറി ഡ്രൈവറാണ് വിവരം പൊലീസില്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യാസിറിനെ താമരശേരി പൊലീസ് ചോദ്യം ചെയ്തു. നിലവില്‍ കേസെടുത്തിട്ടില്ല. ആളുമാറി തട്ടിക്കൊണ്ടുപോയതാണ്. പരാതി ഇല്ലെന്നും യാസിര്‍ പറഞ്ഞു.

വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാസിര്‍ വീട്ടിലേക്ക് പോകാതെ വയനാട്ടിലേക്ക് പുറപ്പെട്ടതില്‍ ദുരൂഹതയുണ്ട്. സംഭവത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. യാസിറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും.

Other News in this category



4malayalees Recommends