തൃക്കാക്കര ഒരിക്കലും കിട്ടാക്കനിയല്ല, 100 സീറ്റെന്ന നേട്ടത്തില്‍ എത്തിച്ചേരും' ആത്മവിശ്വാസത്തോടെ ഇര്‍ഷാദ്

തൃക്കാക്കര ഒരിക്കലും കിട്ടാക്കനിയല്ല, 100 സീറ്റെന്ന നേട്ടത്തില്‍ എത്തിച്ചേരും' ആത്മവിശ്വാസത്തോടെ ഇര്‍ഷാദ്
തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന്റെ വിജയ സാധ്യത നൂറുശതമാനമാണെന്ന ആത്മവിശ്വാസത്തോടെ നടന്‍ ഇര്‍ഷാദ് അലി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. തൃക്കാക്കര ഒരിക്കലും കിട്ടാക്കനിയല്ലന്നും, തീര്‍ച്ചയായും തൃക്കാക്കരയില്‍, പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വച്ചുകൊണ്ട് തന്നെ, 100 സീറ്റ് എന്ന നേട്ടത്തില്‍ എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ എല്ലാ കാലത്തും ഇടതുപക്ഷത്തിനൊപ്പം സഞ്ചരിക്കുന്ന ഒരാളാണെന്നും, സിപിഎം അംഗമാണെന്നത് ഉറക്കെ പറയാന്‍ ധൈര്യം കാണിക്കുന്ന ഒരാള്‍ കൂടിയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. തന്നെ ഈ പാര്‍ട്ടിയിലേയ്ക്ക് എത്തിച്ചത് മതേതരത്വമാണെന്നും ഇര്‍ഷാദ് പറയുന്നു.

ഇര്‍ഷാദ് അലിയുടെ വാക്കുകള്‍;

നൂറുശതമാനം. കാരണം ബൈ ഇലക്ഷനില്‍ ഒക്കെ എപ്പോഴും കോന്നി ആയാലും തിരുവനന്തപുരത്ത് ആയാലും ഇടതുപക്ഷം പിടിച്ചിട്ടുള്ളതാണ്. തീര്‍ച്ചയായിട്ടും ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം അങ്ങനെയാണ്. ഗ്രൗണ്ട് വര്‍ക്ക് ഭീകരമായി ചെയ്യുന്നുണ്ട്. അതിന്റെ റിസള്‍ട്ട് ഉറപ്പായും കാണും. തൃക്കാക്കര ഒരിക്കലും കിട്ടാക്കനിയല്ല.

തീര്‍ച്ചയായും തൃക്കാക്കരയില്‍ പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വച്ചുകൊണ്ട് 100 സീറ്റ് എന്ന നേട്ടത്തില്‍ എത്തിച്ചേരും. ഞാന്‍ എല്ലാ കാലത്തും ഇടതുപക്ഷത്തിനൊപ്പം സഞ്ചരിക്കുന്ന ഒരാളാണ്. സിപിഎം അനുഭാവിയാണ്. സിപിഎം പാര്‍ട്ടി മെമ്പര്‍ കൂടിയാണ്. അത് ഉറക്കെ പറയാന്‍ ധൈര്യം കാണിക്കുന്ന ഒരാള്‍ കൂടിയാണ്. മതേതരത്വം ആണ് എന്റെ ഏറ്റവും വലിയ വിഷയം.

വര്‍ഗീയത പറയുക അല്ലെങ്കില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുക, വികസനത്തിനു മുരടിപ്പ് ഉണ്ടാക്കുക എന്നതൊന്നും അംഗീകരിക്കാന്‍ കഴിയുകയില്ല. ചെറുപ്പം മുതലേ ഡിവൈഎഫ്‌ഐ വര്‍ക്ക് ചെയ്തിട്ടുള്ള ഒരാളാണ് ഞാന്‍. എന്റെ ഇഷ്ടമാണ് എന്റെ സ്‌നേഹമാണ് ഞാന്‍ പ്രകടിപ്പിക്കുന്നത്.

Other News in this category



4malayalees Recommends