ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ത്ഥികളില്ല, അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നത്'; സോണിയാ ഗാന്ധി

ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ത്ഥികളില്ല, അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നത്'; സോണിയാ ഗാന്ധി
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ത്ഥികളില്ലെന്ന് സോണിയാ ഗാന്ധി. സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരെയും ഒരേ പോലെയാണ് കാണുന്നതെന്നും സോണിയ പറഞ്ഞു. തന്റെ സന്ദേശം താഴെ തട്ടിലേക്ക് നല്‍കാന്‍ നേതാക്കളോട് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ നിര്‍ദേശം നല്‍കി. എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അടിയന്തിരമായി സോണിയാ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു . ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് കെസി ആലപ്പുഴയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയത്. യാത്രക്ക് താല്‍ക്കാലിക ഇടവേള നല്‍കി രാഹുല്‍ ഗാന്ധിയും തലസ്ഥാനത്തേക്ക് മടങ്ങും.

വെള്ളിയാഴ്ചയാണ് ഭാരത് ജോഡോ യാത്രക്ക് അവധി നല്‍കുക. അന്നാണ് നിര്‍ണായക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഡല്‍ഹിയിലെത്തുക. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ സോണിയയെ സന്ദര്‍ശിച്ചതിന് ശേഷം ചര്‍ച്ചകളില്‍ പങ്കെടുത്ത് രാഹുല്‍ അന്ന് തന്നെ കേരളത്തിലേക്ക് മടങ്ങും. ശനിയാഴ്ച ചാലക്കുടിയില്‍ നിന്ന് യാത്ര തുടരും. അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ പിന്മാറുമെന്ന് അതിനിടെ ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മടങ്ങി വരണമെന്ന് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് കെപിസിസി.

Other News in this category



4malayalees Recommends