യുഎഇയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് റെക്കോഡ് താപനില

യുഎഇയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് റെക്കോഡ് താപനില
കടുത്ത വേനലില്‍ ചുട്ടുപൊള്ളുന്ന യുഎഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് റെക്കോഡ് താപനില. 49.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ഈ വേനല്‍ക്കാലത്ത് അനുഭവപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.


വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:15ന്, അല്‍ ദഫ്ര മേഖലയിലെ മെസൈറയിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) എക്‌സില്‍ നല്‍കിയ ഒരു പോസ്റ്റില്‍ പറഞ്ഞു.

Other News in this category



4malayalees Recommends