ടെക്‌സസില്‍ മോഷണത്തിനിടെ വെടിവയ്പ്പ് ; പരുക്കേറ്റ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ടെക്‌സസില്‍ മോഷണത്തിനിടെ വെടിവയ്പ്പ് ; പരുക്കേറ്റ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
ടെക്‌സസിലെ കണ്‍വീനിയന്‍സ് സ്റ്റോറില്‍ മോഷണത്തിനിടെ നടന്ന വെടിവയ്പ്പില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ആന്ധ്ര പ്രദേശിലെ ബപട്‌ല സ്വദേശി ദാസരി ഗോപീകൃഷ്ണയാണ് കൊല്ലപ്പെട്ടത്. എട്ടുമാസം മുമ്പാണ് ഇയാള്‍ യുഎസിലെത്തിയത്. ജൂണ്‍ 21 ന് ഡാലസിലെ പ്ലസന്റ് ഗ്രോവിലുള്ള ഗ്യാസ് സ്‌റ്റേഷന്‍ കണ്‍വീനിയന്‍സ് സ്‌റ്റോറിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഗോപീകൃഷ്ണയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണമടഞ്ഞത്.

അര്‍കെന്‍സില്‍ നടന്ന വെടിവയ്പ്പുമായി സംഭവത്തിന് ബന്ധമില്ലെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകും.

Other News in this category



4malayalees Recommends