പൊതു സംവാദത്തില്‍ മോശം പ്രകടനം; ബൈഡന്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് ; മത്സരത്തില്‍ നിന്ന് പിന്മാറി വേറെ മത്സരാര്‍ത്ഥിയെ പരിഗണിക്കണമെന്ന് തുറന്നെഴുത്ത്

പൊതു സംവാദത്തില്‍ മോശം പ്രകടനം; ബൈഡന്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് ; മത്സരത്തില്‍ നിന്ന് പിന്മാറി വേറെ മത്സരാര്‍ത്ഥിയെ പരിഗണിക്കണമെന്ന് തുറന്നെഴുത്ത്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ബൈഡനെതിരെ നിലപാട് കടുപ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രം. ബൈഡന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍നിന്ന് പിന്മാറണമെന്നും വേറെ മത്സരാര്‍ത്ഥിയെ പരിഗണിക്കണമെന്നും പത്രം തുറന്നെഴുതി.

'To Serve His Coutnry, President Biden Should Leave the Race' എന്ന തലക്കെട്ടിലാണ് ബൈഡനെതിരെ എഡിറ്റോറിയല്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ' ബൈഡന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നിഴലില്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ആദ്യ ഊഴത്തില്‍ രാജ്യം ഒരുപാട് നേട്ടങ്ങള്‍ നേടിയെങ്കിലും, രണ്ടാമതും അധികാരത്തില്‍ വന്നാല്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുക എന്നത് ബൈഡന് പറയാന്‍ കഴിഞ്ഞില്ല. ട്രംപിന്റെ ആരോപണങ്ങള്‍ ഒന്നിന് പോലും ബൈഡന് മറുപടിയുണ്ടായില്ല. അദ്ദേഹത്തിന്റെ നുണകള്‍ക്കും, തോല്‍വികള്‍ക്കുമെല്ലാം ബൈഡന്റെ മറുപടി മൗനം മാത്രമായിരുന്നു'; എഡിറ്റോറിയല്‍ ലേഖനത്തില്‍ പറയുന്നു.

നേരത്തെ 'Joe Biden, a good man and a good president, has no business running for reelection' എന്ന തലക്കെട്ടിലും ബൈഡനെതിരെ ലേഖനം വന്നിരുന്നു. പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് ശേഷം ബൈഡനെതിരെ പല ഭാഗങ്ങളില്‍ നിന്നും ആരോപണങ്ങള്‍ ഉയരുന്നതിന് പുറമെയാണ് ന്യൂ യോര്‍ക്ക് ടൈംസും പരസ്യ നിലപാടെടുത്തത്.

എല്ലാ തരത്തിലും ട്രംപിന്റെ മുന്‍പില്‍ അടിപതറുന്നതായിരുന്നു ആദ്യ പൊതുസംവാദത്തിലെ ബൈഡന്റെ പ്രകടനം.

Other News in this category



4malayalees Recommends