സ്വകാര്യ ആശുപത്രികളില്‍ 425 സ്വദേശികള്‍ക്ക് നിയമനം

സ്വകാര്യ ആശുപത്രികളില്‍ 425 സ്വദേശികള്‍ക്ക് നിയമനം
സ്വദേശിവല്‍ക്കരണ നടപടികളുമായി ഭാഗമായി രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ 425 ഇമറാത്തികള്‍ക്ക് നിയമനം ലഭിച്ചതായി മാനവ വിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. മൊത്തം 1600 പേര്‍ക്ക് നിയമനം നല്‍കാനാണ് ശ്രമിക്കുന്നത്. നിയമനങ്ങള്‍ക്ക് സ്വദേശികളെ പരിശീലിപ്പിക്കുന്നതിന് രൂപീകരിച്ച നാഫിസ് വഴി സ്വദേശി വിദ്യാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള നടപടികളും മന്ത്രാലയം ആരംഭിച്ചു.

നിയമനം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഏറ്റവും കുറഞ്ഞത് 4000 ദിര്‍ഹം ശമ്പളം നല്‍കണം.വേജ് പ്രൊട്ടക്ഷന്‍ സംവിധാനം വഴിയാണ് ശമ്പളം നല്‍കേണ്ടത്.

Other News in this category



4malayalees Recommends