വൃത്തിയില്ല ; അബുദാബിയില്‍ രണ്ട് റസ്‌റ്റൊറന്റുകള്‍ അടച്ചുപൂട്ടി

വൃത്തിയില്ല ; അബുദാബിയില്‍ രണ്ട് റസ്‌റ്റൊറന്റുകള്‍ അടച്ചുപൂട്ടി
മോശം ഭക്ഷണം വിളമ്പിയതിനും ശുചിത്വം പാലിക്കാത്തതിനും രണ്ട് റസ്റ്റൊറന്റുകള്‍ അടച്ചുപൂട്ടി. വ്യവസായ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബംഗ്ലാ സ്‌നാക്ക് റസ്റ്റൊറന്റ്, ദര്‍ബാര്‍ എക്‌സ്പ്രസ് റസ്റ്റൊറന്റ് എന്നിവയാണ് പൂട്ടിയത്.

വൃത്തിഹീനവും ആരോഗ്യത്തെ ബാധിക്കുന്നതുമായി ഭക്ഷണം ഇവിടെ പലതവണ വിളമ്പിയതായി അതോറിറ്റി കണ്ടെത്തി. പാകം ചെയ്ത ഭക്ഷണം സൂക്ഷിക്കാനുള്ള ചൂടു ക്രമീകരിക്കാവുന്ന സംവിധാനം ഇവിടെയില്ലായിരുന്നു. ഭക്ഷണ ശാലകളില്‍ ശുചിത്വം പാലിച്ചിരുന്നില്ല. തറ വൃത്തിയായിരുന്നില്ല. ജീവനക്കാരും ഗ്ലൗസ് ഉള്‍പ്പെടെ ധരിച്ചിരുന്നില്ല.

Other News in this category



4malayalees Recommends