ഹജ്ജ് വിസയിലെത്തിയ തീര്‍ഥാടകര്‍ സൗദി വിടണം

ഹജ്ജ് വിസയിലെത്തിയ തീര്‍ഥാടകര്‍ സൗദി വിടണം
കഴിഞ്ഞ മാസം സമാപിച്ച വാര്‍ഷിക തീര്‍ത്ഥാടനത്തിന് ഹജ്ജ് വിസയില്‍ സൗദിയിലെത്തിയ വിദേശ മുസ്ലിംകള്‍ക്ക് രാജ്യം വിടാന്‍ സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. തീര്‍ഥാടന വിസയുടെ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടരുന്നത് നിയമ ലംഘനമാണെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഹജ്ജ് വിസയില്‍ രാജ്യത്ത് എത്തിയവര്‍ വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വിടണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

ഹജ്ജ് വിസകള്‍ തീര്‍ഥാടനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കായി മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. ഈ വിസയിലെത്തിയവര്‍ക്ക് രാജ്യത്ത് തൊഴിലന്വേഷണം നടത്താനോ എവിടെയെങ്കിലും ജോലി ചെയ്യാനോ കാലാവധിക്കു ശേഷം രാജ്യത്ത് തുടരാനോ അര്‍ഹത ഉണ്ടായിരിക്കുകയില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.

Other News in this category



4malayalees Recommends