'ജിദ്ദ ചരിത്രമേഖല' ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ട് 10 വര്‍ഷം

'ജിദ്ദ ചരിത്രമേഖല' ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ട് 10 വര്‍ഷം
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ 'ജിദ്ദ ചരിത്രമേഖല' ഇടം പിടിച്ചതിന്റെ 10ാം വാര്‍ഷികം സൗദി അറേബ്യ വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങുന്നു. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജിദ്ദ ഹിസ്റ്റോറിക് പ്രോഗ്രാമാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ജിദ്ദ ചരിത്ര മേഖലയുടെ സാംസ്‌കാരികവും നഗരപരവുമായ പൈതൃകം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ 'വിഷന്‍ 2030'ന് അനുസൃതമായി ആഗോള പൈതൃക കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോഗ്രാമിന് കീഴില്‍ തുടരുകയാണെന്ന് ചരിത്ര മേഖല പ്രോഗ്രാം അധികൃതര്‍ പറഞ്ഞു.

ഈ മേഖലയുടെ പൈതൃകം സംരക്ഷിക്കുന്നതിന് ജിദ്ദ മുനിസിപ്പാലിറ്റിയും പൈതൃക അതോറിറ്റിയും സഹകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ജിദ്ദ ചരിത്ര മേഖല അതിെന്റ തനതായ വാസ്തുവിദ്യാ, നാഗരിക, സാംസ്‌കാരിക ഘടകങ്ങളാല്‍ 2.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുകയാണെന്നും അധികൃതര്‍ സൂചിപ്പിച്ചു. ചെങ്കടല്‍ തീരത്തെ പ്രധാന ഭൂമിശാസ്ത്രപരമായ സ്ഥാനവും ഇതിനെ വേര്‍തിരിക്കുന്നു. എ.ഡി. ഏഴാം നൂറ്റാണ്ട് മുതല്‍ മക്കയിലേക്ക് വരുന്ന തീര്‍ഥാടകരുടെ ഒരു പ്രധാന തുറമുഖമായും ഏഷ്യആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ക്കിടയിലുള്ള ആഗോള വ്യാപാര പാതകളുടെ ഒരു കവലയായും സാംസ്‌കാരികവും സാമ്പത്തികവുമായ വിനിമയത്തിനുള്ള കേന്ദ്രമായും ഇത് മാറിയിരുന്നു.

Other News in this category



4malayalees Recommends