സൗദിയില്‍ സ്ത്രീയെ ശല്യപ്പെടുത്തിയ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

സൗദിയില്‍ സ്ത്രീയെ ശല്യപ്പെടുത്തിയ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
സ്ത്രീയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ യുവാവ് പിടിയിലായി. സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസ്സയില്‍ വെച്ച് അറസ്റ്റിലായ യുവാവിന്റെ പേര് ദില്‍വര്‍ ഹുസൈന്‍ ലാസ്‌കര്‍ എന്നാണെന്ന് പൊതുസുരക്ഷാ വിഭാഗം വെളിപ്പെടുത്തുകയും ചെയ്തു. പ്രതിയെ അനന്തര നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അധികൃതര്‍ അറിയിച്ചു.

2021 ജനുവരിയില്‍ സൗദി മന്ത്രിസഭ പാസാക്കിയ നിയമം അടുത്തിടെയാണ് കര്‍ശനമായി നടപ്പാക്കി തുടങ്ങിയത്. പീഡന വിരുദ്ധ നിയമം അനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

Other News in this category



4malayalees Recommends