തൃശ്ശൂര്‍ ഗഡീസ് ഇന്‍ കാനഡയുടെ ആദ്യ സമാഗമം വന്‍ വിജയമായി

തൃശ്ശൂര്‍ ഗഡീസ് ഇന്‍ കാനഡയുടെ ആദ്യ സമാഗമം വന്‍ വിജയമായി
ഒന്റാരിയോ: കാനഡയിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ 'തൃശൂര്‍ ഗഡീസ് ഇന്‍ കാനഡ' യുടെ ആദ്യ സമാഗമം ഗഡീസ് പിക്നിക് 2024 ആഗസ്റ്റ് 4ാം തിയ്യതി ഞായറാഴ്ച, ഒന്റാരിയോ പ്രൊവിന്‍സിലെ മില്‍ട്ടന്‍ സ്‌പോര്‍ട്‌സ് സെന്ററിലെ കമ്മ്യുണിറ്റി പാര്‍ക്കില്‍ വച്ച് സംഘടിപ്പിച്ചു.

ഈ സംഗമത്തില്‍, കാനഡയിലെ വിവിധ പ്രൊവിന്‍സുകളിലും പ്രദേശങ്ങളിലും ഉള്ള, തൃശൂര്‍ സ്വദേശികളായ 200 ല്‍ പരം ആളുകള്‍ പങ്കെടുത്തു. അംഗങ്ങളുടെ കലാ-കായിക മത്സരങ്ങള്‍ക്ക് പുറമെ, ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാനായി ചെണ്ട മേളവും അരങ്ങേറി. രുചികരമായ നാടന്‍ ഭക്ഷ്യ വിരുന്നിന് ശേഷം മത്സര വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും സ്‌നേഹ സമ്മാനങ്ങളും വിതരണം ചെയ്തു. റിയല്‍റ്റര്‍ ഹംദി അബ്ബാസ് ചോല, ഗോപിനാഥന്‍ പൊന്മനാടിയില്‍ (രുദ്രാക്ഷ രത്‌ന) തുടങ്ങിയവരായിരുന്നു മുഖ്യ പ്രായോജകര്‍.

തൃശൂരിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പെരുമ നിലനിര്‍ത്തുന്നതിനും സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹ സന്ദേശങ്ങള്‍ പടര്‍ത്തുന്നതിനും തൃശൂര്‍ ഗഡീസ് കൂട്ടായ്മ പ്രതിജ്ഞാബദ്ധരാണെന്ന് സംഘാടകര്‍ അറിയിച്ചു.

Other News in this category



4malayalees Recommends