ഇന്ത്യന്‍ വംശജനായ പ്രശസ്ത ഡോക്ടര്‍ യുഎസില്‍ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍ വംശജനായ പ്രശസ്ത ഡോക്ടര്‍ യുഎസില്‍ വെടിയേറ്റ് മരിച്ചു
യുഎസിലെ അലബാമയിലെ ടസ്‌കലൂസ നഗരത്തില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. പ്രശസ്ത ഫിസിഷ്യന്‍ രമേഷ് പേരാംസെട്ടി(63)യാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് ഇദ്ദേഹം. കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അമേരിക്കയിലുടനീളമുള്ള ഒന്നിലധികം ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ക്രിംസണ്‍ കെയര്‍ നെറ്റ്വര്‍ക്കിന്റെ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു രമേഷ്. ആരോഗ്യരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടിരുന്നു.1986-ല്‍ വെങ്കിടേശ്വര മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദം നേടിയ രമേഷ് 38 വര്‍ഷമായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നു.

എമര്‍ജന്‍സി മെഡിസിന്‍, ഫാമിലി മെഡിസിന്‍ എന്നിവയില്‍ വൈദഗ്ധ്യം നേടിയ അദ്ദേഹം ടസ്‌കലൂസയ്ക്ക് പുറമെ മറ്റ് നാല് സ്ഥലങ്ങളിലും പ്രാക്ടീസ് ചെയ്തിരുന്നു. രമേഷ് പഠിച്ച ആന്ധ്രാപ്രദേശിലെ മേനകുരു ഹൈസ്‌കൂളിന് 14 ലക്ഷം രൂപയും ഗ്രാമത്തില്‍ ഒരു സായി ക്ഷേത്രം പണിയുന്നതിനായുള്ള സംഭാവനയും അദ്ദേഹം നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുള്ള കുംടുംബം അമേരിക്കയില്‍ സ്ഥിരതാമസക്കാരാണ്.

Other News in this category



4malayalees Recommends