എണ്ണ ഇതര വിദേശ വ്യാപാരത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി യുഎഇ

എണ്ണ ഇതര വിദേശ വ്യാപാരത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി യുഎഇ
എണ്ണ ഇതര വിദേശ വ്യാപാരത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി യുഎഇ. ആദ്യ ആറു മാസം 1.39 ലക്ഷം കോടി ദിര്‍ഹത്തിന്റെ നേട്ടമാണ് യുഎഇ നേടിയത്. ഇതു രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

ലോക രാജ്യങ്ങളുമായുള്ള യുഎഇയുടെ സാമ്പത്തിക ബന്ധം ശക്തിപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായി. തുര്‍ക്കിയുമായി 15 ശതമാനവും ഇറാഖുമായി 41 ശതമാനവും വ്യാപാര വളര്‍ച്ചയുണ്ടായി. യുഎഇയില്‍ നിന്നുള്ള കയറ്റുമതി ഏറ്റവും കൂടുതല്‍ ഇറാഖിലേക്കാണ്.

രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് തുര്‍ക്കിയുമാണ്.

Other News in this category



4malayalees Recommends