കുറ്റം കണ്ടെത്തി ശിക്ഷ നടപ്പാക്കുന്നത് വരെ അവര്‍ പ്രതിയല്ല, കുറ്റം ആരോപിച്ച ആളുകളുടെ ആരോപണം കണ്ടെത്താനായില്ലെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കണം ; സാജു നവോദയ

കുറ്റം കണ്ടെത്തി ശിക്ഷ നടപ്പാക്കുന്നത് വരെ അവര്‍ പ്രതിയല്ല, കുറ്റം ആരോപിച്ച ആളുകളുടെ ആരോപണം കണ്ടെത്താനായില്ലെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കണം ; സാജു നവോദയ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ സാജു നവോദയ. റിപ്പോര്‍ട്ട് വായിച്ചിട്ടില്ല, പക്ഷെ സിനിമാ മേഖല എന്നല്ല മറ്റേത് മേഖലയായാലും ഇതുപോലുള്ള കാര്യങ്ങള്‍ നടന്നാല്‍ ഇരയ്‌ക്കൊപ്പമാണ് നില്‍ക്കുകയെന്ന് നടന്‍ അഭിപ്രായപ്പെട്ടു. സമൂഹം എപ്പോഴും സ്ത്രീകളുടെ പക്ഷത്താണെന്നും ഹേമ കമ്മിറ്റിയിന്‍ മേല്‍ നടപടിയെടുക്കണമെന്നും സാജു പറഞ്ഞു

റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ കുറ്റാരോപിതര്‍ മാത്രമാണെന്നും കുറ്റം കണ്ടെത്തി ശിക്ഷ നടപ്പാക്കുന്നത് വരെ അവര്‍ പ്രതിയല്ലെന്നും സാജു പറഞ്ഞു. എന്നാല്‍ കുറ്റം ആരോപിച്ച ആളുകളുടെ ആരോപണം കണ്ടെത്താനായില്ലെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും സാജു പറഞ്ഞു. സമൂഹം എപ്പോഴും സ്ത്രീകളുടെ പക്ഷത്താണ്. അവര്‍ക്കു തണലായി മാത്രമേ നില്‍ക്കുകയുള്ളു. സിനിമ എന്നത് ഫാന്റസി ആണ്. എപ്പോഴും ഒരു തിരിഞ്ഞുനോട്ടം നല്ലതാണ് എന്നും സാജു നവോദയ അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends