നദിയില്‍ കുളിക്കാനിറങ്ങി ; എട്ടുപേര്‍ മുങ്ങിമരിച്ചു

നദിയില്‍ കുളിക്കാനിറങ്ങി ; എട്ടുപേര്‍ മുങ്ങിമരിച്ചു

ഗുജറാത്തില്‍ നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു. ഗാന്ധിനഗര്‍ ജില്ലയില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ദെഹ്ഗാം താലൂക്കിലെ വസ്‌ന സൊഗ്തി ഗ്രാമത്തിലാണ് ദാരുണമായ അപകടം നടന്നത്. മെഷ്വോ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ട് ഗ്രാമവാസികള്‍ മരണപ്പെടുകയായിരുന്നു

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടന്നതിനൊടുവിലാണ് എട്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. നദിയില്‍ മുങ്ങിപോയിരിക്കാമെന്ന് സംശയിച്ചിരുന്ന ഒരാളെ പിന്നീട് ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയിന്റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു.

നദിയില്‍ കുളിക്കാന്‍ എത്തിയവരാണ് മുങ്ങി മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അപകടമുണ്ടായ സ്ഥലത്തിന് അല്‍പം അകലെയായി ഒരു ചെക്ക് ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇത് കാരണം നദിയിലെ ജലനിരപ്പ് അടുത്തിടെ ഉയര്‍ന്നു. ഇത് മനസിലാക്കുന്നതില്‍ വന്ന വീഴ്ചയാകാം അപകടത്തില്‍ കലാശിച്ചതെന്നാണ് അധികൃതരുടെ നിഗമനം. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.



Other News in this category



4malayalees Recommends