തിരുവോണ ആഘോഷത്തില്‍ മലയാളികള്‍ ; കൂട്ടായ്മയുടെ ആഘോഷം ഇക്കുറി കേരളീയര്‍ക്ക് ' അതിജീവനത്തിന്റെ ഓണം'

തിരുവോണ ആഘോഷത്തില്‍ മലയാളികള്‍ ; കൂട്ടായ്മയുടെ ആഘോഷം ഇക്കുറി കേരളീയര്‍ക്ക് ' അതിജീവനത്തിന്റെ ഓണം'
ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തെ വരവേല്‍ക്കുകയാണ്.

കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. പൂക്കളം ഇട്ടും ഓണക്കോടിയുടുത്തും ഓണ സദ്യയൊരുക്കിയും നാടും മറുനാടന്‍ മലയാളികളും ഓണാഘോഷ ലഹരിയിലാണ്.

അത്തം ഒന്ന് മുതല്‍ തുടങ്ങുന്ന ഒരുക്കങ്ങള്‍ പത്താം നാള്‍ തിരുവോണ ദിനത്തിലാണ് അവസാനിക്കുന്നത്. തിരുവോണ ദിനത്തില്‍ മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസം കൂടിയാണെന്നാണ് ഐതിഹ്യം. മഹാബലിയെ വരവേല്‍ക്കുന്ന ദിവസം സമൃദ്ധിയുടെ ആഘോഷമായാണ് കൊണ്ടാടുന്നത്. വയനാട് ദുരന്തത്തിന് പിന്നാലെ നാടിനെ അതിജീവിതത്തിലേക്ക് നയിക്കുകയാണ് ഒത്തൊരുമിച്ച്. ഏല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകള്‍ നേരുന്നു.

Other News in this category



4malayalees Recommends