കൊച്ചിയില്‍ യുവാവ് നടുറോഡില്‍ മരിച്ചുകിടന്നത് കൊലപാതകം; കൊല്ലം സ്വദേശി അറസ്റ്റില്‍

കൊച്ചിയില്‍ യുവാവ് നടുറോഡില്‍ മരിച്ചുകിടന്നത് കൊലപാതകം; കൊല്ലം സ്വദേശി അറസ്റ്റില്‍
കൊച്ചി എളമക്കരയില്‍ തിരുവോണ ദിനത്തില്‍ നടുറോഡില്‍ യുവാവ് റോഡില്‍ മരിച്ചുകിടന്നത് കൊലപാതകമാണെന്ന് സ്ഥിരീകരണം. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീണിനെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെ കസ്റ്റഡിയില്‍ എടുത്തു.

മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം. ഇന്നലെ പുലര്‍ച്ചെയാണു പ്രവീണിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയതിനാല്‍ ഇന്നലെത്തന്നെ സംഭവം കൊലപാതകമാണെന്ന് സംശയമുണ്ടായിരുന്നു. പുലര്‍ച്ചെ നടുറോഡില്‍ യുവാവ് മരിച്ചുകിടക്കുന്നതു കണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

Other News in this category



4malayalees Recommends