ഇടവക ദിനത്തിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക

ഇടവക ദിനത്തിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഇടവക ദിനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ജൂലൈ 20 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപെടുന്ന പോന്റിഫിക്കല്‍ കുര്‍ബ്ബാനയോടെയാണ് ഇടവകദിനത്തിന് ആരംഭം കുറിക്കുന്നത്. ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ സഹകാര്‍മികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം ഇടവകയില്‍ ഈ പതിനഞ്ചാമത്, ഇരുപത്തിയഞ്ചാമത്, അന്‍പതാമത് വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുകയും അവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്യും. തുടര്‍ന്ന് എല്ലാ പ്രായക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് രസകരമായ ഗെയിമുകള്‍ സജി പുതൃക്കയില്‍, സാജു കണ്ണമ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെടും. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടെയാകും ഇടവകദിനം സമാപിക്കുക. വികാരി. ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാം വാര്‍ഷിക കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Other News in this category



4malayalees Recommends