ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തപ്പെട്ട ഇടവക ദിനം വര്‍ണ്ണോജ്ജ്വലമായ പരിപാടികളോടെ അവിസ്മരണീയമായി. ജൂലൈ 20 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ആഘോഷമായ പോന്റിഫിക്കല്‍ കുര്‍ബ്ബാനയോടെയാണ് ഇടവകദിനത്തിന് ആരംഭം കുറിച്ചത്. ദിവ്യബലിക്ക് ശേഷം ഇടവകയില്‍ ഈ വര്‍ഷത്തില്‍ പതിനഞ്ചാമത് ജന്മദിനം ആഘോഷിച്ച കുട്ടികളെയും, ഇരുപത്തിയഞ്ചാമത്, അന്‍പതാമത് വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിച്ച ദമ്പതികളെയും ആദരിച്ച് അവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. തുടര്‍ന്ന് എല്ലാ പ്രായക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് രസകരമായ ഗെയിമുകള്‍ സജി പുതൃക്കയില്‍, സാജു കണ്ണമ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടെ ഇടവകദിനം സമാപിച്ചു. പതിനഞ്ചാമത് വാര്‍ഷികത്തിന്റെ ഭാഗമായി ദൈവാലയത്തിന്റെ പൂന്തോട്ടത്തില്‍ നടത്തപ്പെട്ട ഫലവൃക്ഷ നടലിന് ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ നേതൃത്വം നല്‍കി . വികാരി. ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, സണ്ണി മേലേടം, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ടോണി പുളിയറതുണ്ടത്തില്‍, മിനി എടകര എന്നീ പതിനഞ്ചാം വാര്‍ഷിക കമ്മറ്റിയംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.