UK News

എന്‍എച്ച്എസ് ബെഡുകള്‍ കോവിഡ്, ഫ്‌ളൂ രോഗികളെ കൊണ്ട് നിറയുന്നു; ദുരവസ്ഥ 22 മില്ല്യണ്‍ വാക്‌സിനുകള്‍ എടുക്കാന്‍ ജനം മുന്നോട്ട് വരാത്ത സാഹചര്യത്തില്‍; ആശുപത്രികളിലെ എട്ടിലൊന്ന് ബെഡിലും വൈറസ് രോഗികള്‍
 ഫ്‌ളൂവും, കോവിഡും ചേര്‍ന്ന് ബ്രിട്ടന്റെ ആരോഗ്യമേഖലയെ വീണ്ടും കുഴപ്പത്തിലേക്ക് നയിക്കുന്നു. വൈറസ് ബാധിച്ച രോഗികളാണ് എട്ടിലൊന്ന് ബെഡുകളും ആശുപത്രികളില്‍ കൈയടക്കി വെച്ചിരിക്കുന്നതെന്നാണ് കണക്ക്. ഫ്‌ളൂ, കോവിഡ് വാക്‌സിനുകള്‍ സ്വീകരിക്കാന്‍ ജനം മടിച്ച് നില്‍ക്കവെയാണ് ഈ ദുരവസ്ഥ.  ആശുപത്രികള്‍ ദുരിതത്തിലേക്ക് നീങ്ങുമ്പോള്‍ ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്. കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ 9 മില്ല്യണ്‍ ജനങ്ങള്‍ ബാക്കിയുണ്ട്. 13 മില്ല്യണ്‍ ആളുകള്‍ സൗജന്യ ഫ്‌ളൂ വാക്‌സിനെടുക്കാനും അവശേഷിക്കുന്നു.  ആശുപത്രികളില്‍ തിരക്കേറിയതോടെ കാര്‍ഡിയാക് അറസ്റ്റ് നേരിട്ട രോഗികള്‍ക്ക് പോലും ആംബുലന്‍സ് ലഭിക്കാന്‍ പാടുപെടുന്ന അവസ്ഥയാണ്. എ&ഇ രോഗികള്‍ക്ക് സഹായത്തിനായി നാല് ദിവസം വരെ

More »

യുകെയില്‍ കൊല്ലപ്പെട്ട നഴ്‌സ് അഞ്ജുവിന്റെയും കുട്ടികളുടേയും മൃതദേഹങ്ങള്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ; കെറ്ററിങ്ങില്‍ പൊതുദര്‍ശനം നടത്തും ; മൃതദേഹങ്ങള്‍ അടുത്താഴ്ച നാട്ടിലെത്തിക്കും
യുകെ മലയാളികളെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് ആരും വിട്ടുമാറിയിട്ടില്ല. ഇപ്പോഴിതാ കൊല്ലപ്പെട്ട നഴ്‌സ് അഞ്ജുവിനും മക്കള്‍ക്കും യാത്രാ മൊഴിയേകുകയാണ് യുകെ മലയാളി സമൂഹം.മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി. ഇന്നു രാവിലെ ഫ്യൂണറല്‍ സര്‍വീസ് സംഘം മൃതദേഹം ഏറ്റെടുത്ത് എംബാം ചെയ്തു പൊതുദര്‍ശനത്തിനും നാട്ടിലേക്ക്

More »

18 വയസ്സ് വരെ ബ്രിട്ടനില്‍ എല്ലാ വിദ്യാര്‍ത്ഥികളും 'കണക്ക്' പഠിക്കണം! പ്രഖ്യാപനവുമായി ഋഷി സുനാക്; വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന ഇടപെടലുമായി പ്രധാനമന്ത്രി; യുകെയില്‍ കണക്കില്‍ യോഗ്യതയുള്ളവരുടെ ഉയര്‍ന്ന കുറവ് പരിഹരിക്കാന്‍ നടപടി
 ഇംഗ്ലണ്ടിലെ എല്ലാ വിദ്യാര്‍ത്ഥികളും 18 വയസ്സ് വരെ നിര്‍ബന്ധമായും കണക്ക് പഠിക്കണം. പ്രധാനമന്ത്രി ഋഷി സുനാകിന്റെ പദ്ധതികള്‍ പ്രകാരമാണ് കണക്ക് പഠനം നിര്‍ബന്ധമാകുന്നത്.  വിദ്യാഭ്യാസ മേഖലയിലെ ആദ്യത്തെ സുപ്രധാന ഇടപെടലാണ് പ്രധാനമന്ത്രി നടത്തുന്നത്. യുകെയില്‍ കണക്കില്‍ യോഗ്യതയുള്ളവരുടെ കുറവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഭാവിയിലെ തൊഴിലവസരങ്ങള്‍ക്കായി യുവാക്കളെ

More »

യുകെയില്‍ പടര്‍ന്നുപിടിച്ച് പുതിയ 'ക്രാക്കെന്‍' വേരിയന്റ്; എത്രത്തോളം പേടിക്കണം എക്‌സ്ബിബി.1.5-നെ? വാക്‌സിനുകള്‍ ഇവയ്‌ക്കെതിരെ പിടിച്ചുനില്‍ക്കുമോ? പുതിയ കോവിഡ് വേരിയന്റ് 'പടയോട്ടം' തുടങ്ങി; കറുത്ത ദിനങ്ങള്‍ തിരിച്ചുവരുമോ?
 'ക്രാക്കെന്‍' എന്നുവിളിപ്പേരുള്ള പുതിയ കോവിഡ് സ്‌ട്രെയിന്‍ ലോകത്തിന് ഭീഷണിയായി പടര്‍ന്നുപിടിക്കുകയാണ്. ഒമിക്രോണ്‍ സബ് വേരിയന്റായ എക്‌സ്ബിബി.1.5 ആണ് യുഎസിലെ ചില ഭാഗങ്ങളില്‍ വ്യാപിച്ച ശേഷം യുകെയില്‍ ആഞ്ഞുവീശുന്നത്. എന്നാല്‍ എത്രത്തോളം ഭയാനകമാണ് പുതിയ വേരിയന്റ്? വാക്‌സിനേഷന്‍, മുന്‍പ് രോഗം പിടിപെടുക എന്നിവയിലൂടെ ശരീരത്തില്‍ കോവിഡിന് എതിരായി ആന്റിബോഡികള്‍

More »

ഹാരി, മെഗാന്‍ ദമ്പതികളുടെ 'സത്യം പറച്ചില്‍'; പൊറുതിമുട്ടി രാജകുടുംബം; നടക്കുന്നത് അസത്യപ്രചരണമെന്ന് ആരോപണം; കുടുംബത്തെ തിരിച്ചുകിട്ടാന്‍ ഒത്തുതീര്‍പ്പിന് തയ്യാറെന്ന് ഹാരിയും
 സസെക്‌സ് ഡ്യൂക്കിന്റെയും, ഡച്ചസിന്റെയും അഭിമുഖങ്ങള്‍ രാജകുടുംബത്തിന് ചില്ലറ തലവേദനയൊന്നുമല്ല സൃഷ്ടിക്കുന്നത്. സത്യങ്ങള്‍ എന്ന പേരില്‍ ഇവര്‍ പറയുന്നതൊന്നും യഥാര്‍ത്ഥമല്ലെന്ന് മറുവാദം ഉയര്‍ത്താന്‍ ശ്രമിക്കുകയാണ് രാജകുടുംബം. ഇപ്പോള്‍ തന്റെ പുസ്തകം പുറത്തിറക്കാന്‍ ഒരുങ്ങുന്ന ഹാരി കൂടുതല്‍ സത്യങ്ങള്‍ വിളിച്ചുപറയുന്നത് രാജകുടുംബത്തെ പരിഹാസ്യരാക്കുകയാണ്.  തന്റെ

More »

യുകെയുടെ സാമ്പത്തിക പ്രതിസന്ധി ഈ വര്‍ഷം മൂര്‍ച്ഛിക്കും; ജി7 രാജ്യങ്ങളില്‍ ഏറ്റവും 'മെല്ലെ' തിരിച്ചുവരവ് നടത്തുന്നത് ബ്രിട്ടന്‍; സര്‍ക്കാര്‍ നയങ്ങളുടെ പരാജയത്തിന് വില നല്‍കേണ്ടി വരുന്നത് കുടുംബങ്ങളെന്ന് സാമ്പത്തിക വിദഗ്ധര്‍
 പുതുവര്‍ഷത്തില്‍ ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് മുന്നറിയിപ്പ്. ജി7 രാജ്യങ്ങളില്‍ ഏറ്റവും കടുപ്പമേറിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനൊപ്പം, ഏറ്റവും ദുര്‍ബലമായ തിരിച്ചുവരവും ബ്രിട്ടന്റേതായിരിക്കുമെന്നാണ് പ്രവചനം. സര്‍ക്കാരിന്റെ നയങ്ങളുടെ പരാജയം മൂലം ജനങ്ങള്‍ക്ക് കനത്ത വില നല്‍കുമ്പോഴാണിത്.  മഹാമാരി സൃഷ്ടിച്ച പണപ്പെരുപ്പ സമ്മര്‍ദങ്ങളും,

More »

ബ്രിട്ടനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; എന്‍എച്ച്എസില്‍ സമ്മര്‍ദ്ദമേറുന്നു ; യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 25 കോവിഡ് കേസുകളില്‍ ഒന്നു വീതം അതിവ്യാപനശേഷിയുള്ളത്
കോവിഡ് വൈറസിന്റെ വകഭേദം ബ്രിട്ടനില്‍ വ്യാപിക്കുകയാണ്. വാക്‌സിനുകളെ അതി ജീവിക്കുന്ന പുതിയ വകഭേദം വലിയ സമ്മര്‍ദ്ദമാണ് ആരോഗ്യ മേഖലയിലുണ്ടാക്കുന്നത്. യുകെയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 25 കേസുകളില്‍ ഒന്നു വീതം അതിവ്യാപന ശേഷിയുള്ള ഇനമാണ്. എക്‌സ്ബിബി 1.5 വകഭേദം അമേരിക്കയിലും വ്യാപനമുണ്ടാക്കിയിരിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണമേറുന്നത് പുതിയ വൈറസ് വകഭേദം മൂലമാണെന്നാണ്

More »

റെയില്‍ സമരങ്ങള്‍ക്ക് 'ദൈവത്തിന് നന്ദി'! വര്‍ക്ക് ഫ്രം ഹോം ആസ്വദിക്കാന്‍ ജനങ്ങള്‍; ന്യൂഇയര്‍ യാത്രകള്‍ പുനരാരംഭിക്കുമ്പോഴുള്ള 'തിക്കിത്തിരക്കില്‍' നിന്നും രക്ഷപ്പെട്ടു; ചൊവ്വാഴ്ച മുതല്‍ ഹൈവേ ജീവനക്കാരും സമരത്തില്‍
 യാത്രകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ച് റെയില്‍, റോഡ് സമരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഒരു വിഭാഗം ജോലിക്കാര്‍ ആശ്വാസത്തില്‍. ഈ അവസരം മുതലാക്കി ഈ ആഴ്ച മുഴുവന്‍ വര്‍ക്ക് ഫ്രം ഹോമില്‍ തുടരാമെന്നതാണ് ഇവര്‍ക്ക് ഗുണമായി മാറുന്നത്. ഈയാഴ്ച പതിവായി അരങ്ങേറുന്ന യാത്രാ ദുരിതങ്ങളാണ് ഇതോടെ ഒഴിവായത്.  ചൊവ്വാഴ്ച മുതലാണ് യാത്രകളില്‍ തടസ്സങ്ങള്‍ ആരംഭിക്കുന്നത്. ക്രിസ്മസ്, ന്യൂഇയര്‍

More »

റെയില്‍ സമരങ്ങള്‍ പാരയാകുന്നു; ജനങ്ങള്‍ക്ക് ഉള്ള ജോലി പോയിക്കിട്ടും; അഞ്ച് ദിവസത്തെ തുടര്‍ച്ചയായ പണിമുടക്ക് തുടങ്ങി റെയില്‍ യൂണിയനുകള്‍; ജോലിക്കാര്‍ക്ക് 'പണിപോകുമോ'?
 തുടര്‍ച്ചയായ അഞ്ച് ദിവസത്തെ റെയില്‍ സമരങ്ങളില്‍ കുടുങ്ങി ബ്രിട്ടനിലെ ജോലിക്കാര്‍. റെയില്‍ സമരങ്ങളില്‍ പെട്ട് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ഇതോടൊപ്പം ശക്തമാകുന്നുണ്ട്. കടകള്‍ അടച്ചിടാനും, ചെറിയ സ്ഥാപനങ്ങള്‍ ദുരന്തത്തിലേക്ക് വഴുതിവീഴാനും റെയില്‍ തര്‍ക്കങ്ങള്‍ ഇടയാക്കുമെന്നാണ് കരുതുന്നത്.  ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളുടെ ആലസ്യത്തില്‍ നിന്നും

More »

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

സ്റ്റുഡന്റ് വിസയില്‍ തൊട്ടുകളിക്കണ്ട! വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ ക്യാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് ഋഷി; എഡ്യുക്കേഷന്‍ സെക്രട്ടറിയും, ചാന്‍സലറും മറുപക്ഷത്ത്; സാമ്പത്തിക പ്രത്യാഘാതം വരും

ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം. ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍

നിലത്തിട്ട് രോഗിയെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടിട്ടും പ്രതികരിച്ചില്ല ; നഴ്‌സിന് ആറു മാസം മാത്രം ശിക്ഷ നല്‍കി ജോലിയില്‍ തിരികെ കയറ്റി എന്‍എംസി

രോഗിയെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന നഴ്‌സിന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് എന്‍എംസി. ആറു മാസം മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. കിര്‍ബി ലെ സോപാക്കനിലുള്ള യൂട്രീസ് ഹോസ്പിറ്റലിലെ നഴ്‌സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി