UK News

യുകെയില്‍ സ്‌ട്രെപ് എ ബാധിച്ച് കുട്ടികളുടെ ജീവനെടുക്കുന്നത് തുടരുന്നു; പത്ത് വയസ്സില്‍ താഴെ പ്രായമുള്ള രണ്ട് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ച് സ്‌കോട്ട്‌ലണ്ട്; ആകെ കേസുകള്‍ 26 ആയി ഉയര്‍ന്നു
 സ്‌കോട്ട്‌ലണ്ടില്‍ പത്ത് വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ കൂടി സ്‌ട്രെപ് എ ബാധിച്ച് മരിച്ചതായി ആരോഗ്യ മേധാവികളുടെ സ്ഥിരീകരണം. ഈ സീസണില്‍ ആദ്യമായാണ് സാധാരണയായി ഗുരുതരമായി ബാധിക്കാത്ത ബാക്ടീരിയില്‍ ഇന്‍ഫെക്ഷന്‍ പിടിപെട്ട് രാജ്യത്ത് മരണങ്ങള്‍ സംഭവിക്കുന്നത്. ഇതോടെ യുകെയില്‍ സ്‌ട്രെപ് എ ബാധിച്ച് മരിച്ച കുട്ടികളുടെ 26 ആയി ഉയര്‍ന്നു.  യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 21 കുട്ടികളാണ് ഇന്‍ഫെക്ഷന്‍ പിടിപെട്ട് മരിച്ചിട്ടുള്ളത്. വെയില്‍സ് രണ്ട് കുട്ടികളും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഒരാളും മരിച്ചു. സ്‌കോട്ട്‌ലണ്ടില്‍ ഇക്കുറി ഏഴ് കുട്ടികള്‍ക്കാണ് ജീവഹാനി നേരിട്ടത്. അഞ്ച് മുതിര്‍ന്നവരും മരണത്തിന് കീഴടങ്ങി.  മുന്‍ വര്‍ഷങ്ങളിലെ എല്ലാ വിന്റര്‍ സീസണുകളില്‍ ഉണ്ടായ മരണങ്ങളെ മറികടക്കുന്നതാണ് ഈ

More »

ബ്രിട്ടനിലെ പോലീസുകാരുടെ തട്ടിപ്പ് പുറത്ത്! കവര്‍ച്ചാ കേസുകള്‍ അന്വേഷിക്കാനെത്തുന്ന പോലീസ് ഫോമുകള്‍ പൂരിപ്പിച്ച് മടങ്ങും; പ്രതികളെ പിടിക്കാന്‍ യാതൊരു ശ്രമവുമില്ലെന്ന് പോലീസ് മേധാവിയുടെ മുന്നറിയിപ്പ്; കേസ് അവസാനിപ്പിക്കാന്‍ വെറും 2 ദിവസം?
 എല്ലാ കവര്‍ച്ചാ കേസുകളിലും പോലീസ് സ്ഥലത്തെത്തി പരിശോധിക്കുമെന്ന വാഗ്ദാനം വെറും തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. സ്ഥലത്തെത്തുന്ന പോലീസ് സംഘം പേപ്പര്‍ വര്‍ക്ക് മാത്രം നടത്തി മടങ്ങുകയാണ് ചെയ്യുന്നതെന്നും, ഇതുകൊണ്ട് യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ലെന്നുമാണ് മുന്നറിയിപ്പ്.  കവര്‍ച്ചാ കേസുകളില്‍ പ്രതികരിക്കുന്ന കണക്കുകള്‍ക്കൊപ്പം പ്രോസിക്യൂഷനും, അറസ്റ്റുകളും

More »

പ്രതിയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍! കഴിഞ്ഞ വര്‍ഷം പോലീസ് തള്ളിയത് 1 മില്ല്യണ്‍ കവര്‍ച്ച, മോഷണ കേസുകള്‍; ബ്രിട്ടനിലെ പോലീസ് സേനയ്ക്ക് നാണക്കേടായി ഞെട്ടിക്കുന്ന കണക്കുകള്‍; കള്ളന്‍മാര്‍ക്ക് 'നല്ല' കാലം?
 കഴിഞ്ഞ വര്‍ഷം ഒരു മില്ല്യണിലേറെ കവര്‍ച്ച, മോഷണ കേസുകള്‍ പോലീസ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ പോലീസ് സേനകളാണ് പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാതെ വന്ന 1,145,254 കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചത്.  എല്ലാത്തരത്തിലുമുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റും, കുറ്റം ചാര്‍ത്തുന്നതുമായ കേസുകളുടെ എണ്ണം കേവലം 5.4 ശതമാനമായി താഴ്ന്നുവെന്നും ഹോം

More »

യുകെ മലയാളികളെ കൂടി മറ്റൊരു മരണ വാര്‍ത്ത കൂടി ; ലൂട്ടനില്‍ താമസിക്കുന്ന ജിജി മാത്യൂസിന്റെ പെട്ടെന്നുള്ള വിയോഗം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍
യുകെ മലയാളികളെ തേടി വീണ്ടും മരണവാര്‍ത്ത. അപ്രതീക്ഷിതമായ മറ്റൊരു മരണം കൂടി. ലൂട്ടനില്‍ താമസിക്കുന്ന ജിജി മാത്യൂസിന്റെ (56) വേര്‍പാട് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍. മൈലപ്ര മൂഞ്ഞനാട്ട് കുടുംബാംഗമാണ് ജിജി മാത്യൂസ് . രാത്രി ഒരു മണിയോടെ ശാരീരിക അസ്വസ്ഥത തോന്നി വെള്ളം കുടിക്കാന്‍ അടുക്കളയിലേക്ക് പോവുകയായിരുന്നു. എണീറ്റത് അറിഞ്ഞ് ഭാര്യ താഴെയെത്തിയപ്പോള്‍

More »

ബ്രിട്ടന് പുതുവര്‍ഷം ആഘോഷിക്കാന്‍ കാറ്റും, മഴയും വരുന്നു! ന്യൂഇയര്‍ തലേന്ന് കാലാവസ്ഥ മോശമാകുന്നതോടെ ഡ്രൈവിംഗ് ബുദ്ധിമുട്ടാകുമെന്ന് മുന്നറിയിപ്പ്; തണുപ്പേറില്ലെങ്കിലും മഴ ആഘോഷം 'തണുപ്പിക്കുമോ?'
 രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകം പുതുവര്‍ഷത്തെ സാധാരണ നിലയില്‍ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. കോവിഡ് വൈറസ് സൃഷ്ടിച്ച അശാന്തി ഇടയ്ക്കിടെ ഇപ്പോഴും തലപൊക്കുന്നുണ്ടെങ്കിലും ഇക്കുറി ആഘോഷങ്ങള്‍ക്ക് വിലക്കില്ല. അതുകൊണ്ട് തന്നെ ന്യൂ ഇയര്‍ തകര്‍ത്ത് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടനിലെ ജനങ്ങള്‍.  ക്രിസ്മസിന് മുന്‍പുള്ള കൊടുംതണുപ്പ് താല്‍ക്കാലികമായി

More »

ബര്‍മിംഗ്ഹാമില്‍ ബോക്‌സിംഗ് ഡേ ആഘോഷിക്കാനിറങ്ങിയ ഫുട്‌ബോള്‍ താരത്തെ കുത്തിക്കൊന്നു; സുഹൃത്തുക്കള്‍ക്കൊപ്പം നൈറ്റ്ക്ലബിലെ ഡാന്‍സ്ഫ്‌ളോറില്‍ നില്‍ക്കവെ ഒരു സംഘം അക്രമിച്ചു; കൊല്ലപ്പെട്ടത് 23 വയസ്സുകാരന്‍
 ബോക്‌സിംഗ് ഡേയില്‍ ബര്‍മിംഗ്ഹാമിലെ ക്രെയിന്‍ നൈറ്റ്ക്ലബിലെ ഡാന്‍സ്ഫ്‌ളോറില്‍ യുവാവിനെ കുത്തിക്കൊന്നു. ഫുട്‌ബോള്‍ താരമായ 23-കാരന്‍ കോഡി ഫിഷറാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. റെഡിച്ച് സ്വദേശിയായ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ആസ്വദിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഡിഗ്‌ബെത്തിലെ ആഡെര്‍ലി സ്ട്രീറ്റില്‍ കത്തിക്കുത്ത് ഏറ്റതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്

More »

ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും തീരെ സമരങ്ങള്‍; ഇന്ന് ബ്രിട്ടനില്‍ ആരൊക്കെ സമരം ചെയ്യും, നിങ്ങളുടെ ജീവിതത്തെ എങ്ങിനെ ബാധിക്കും? പുതുവര്‍ഷം വരെ സ്ഥിതി മോശം
 ക്രിസ്മസ് ആഘോഷങ്ങള്‍ പൂര്‍ത്തിയായി. ഇനി പുതുവര്‍ഷത്തിനായുള്ള കാത്തിരിപ്പാണ്. ഇതിനിടയില്‍ സാധാരണ ജീവിതം മടങ്ങിയെത്തേണ്ടതുമാണ്. എന്നാല്‍ ഇക്കുറി പണിമുടക്കുകള്‍ മൂലം ആ തിരിച്ചുവരവ് വേഗത്തിലാകില്ല.  ഡിസംബര്‍ 27-ന് സാധാരണമായി പൊതുഗാതഗത സംവിധാനങ്ങള്‍ ക്രിസ്മസ് കഴിഞ്ഞ് ടൈംടേബിളിലേക്ക് തിരിച്ചെത്തേണ്ട സമയമാണ്. എന്നാല്‍ ഇക്കുറി 27-ാം തീയതി തുടര്‍ച്ചയായ സമരപരമ്പരയില്‍

More »

ലിവര്‍പൂളിന് സമീപം പബ്ബില്‍ നടന്ന വെടിവെപ്പില്‍ ബ്യൂട്ടീഷനായ യുവതി കൊല്ലപ്പെട്ട സംഭവം ; യുവാവിനേയും യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു
ക്രിസ്മസ് തലേന്ന് പബ്ബിലുണ്ടായ വെടിവയ്പ്പില്‍ 26 കാരിയായ യുവതി മരിച്ച സംഭവത്തില്‍ 30 കാരനായ യുവാവിനേയും 19 കാരിയായ യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ലിവര്‍പൂളിന് അടുത്തുള്ള വാലസേയില്‍ ലൈറ്റ് ഹൗസ് ഇന്നില്‍ ക്രിസ്മസ് ആഘോഷിക്കവേയാണ് എല്ലേ എഡ്വേര്‍ഡ് എന്ന യുവതിക്ക് വെടിയേറ്റത്. സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു അവര്‍ ആഘോഷത്തിന് എത്തിയത്. ടാന്‍മിയറില്‍ നിന്നുള്ള 30

More »

സ്‌കോട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ച ശക്തം ; റോഡ് റെയില്‍ ഗതാഗതത്തെ ബാധിച്ചു ; വരാനിരിക്കുന്നത് കൊടും ശൈത്യമെന്ന് കാലാവസ്ഥ നിരീക്ഷകര്‍
യുകെയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞു വീഴ്ച ശക്തമാകുന്നതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. സ്‌കോട്‌ലന്‍ഡില്‍ മഞ്ഞും ഐസും മൂലമുള്ള യെല്ലോ അലര്‍ട്ടാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നാല് അഞ്ച് ഇഞ്ചു വരെ മഞ്ഞു വീഴാം. മഞ്ഞു മൂലം റോഡ്, റെയില്‍ ഗതാഗതങ്ങള്‍ താറുമാറാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വരാനിരിക്കുന്നത് അതിശൈത്യമെന്നും

More »

വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭിണിയായി അധ്യാപിക; മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് ജാമ്യത്തില്‍ ഇറങ്ങിയതിനിടെ ഗര്‍ഭം ധരിച്ചു; ആണ്‍കുട്ടികള്‍ സുഹൃത്തിന്റെ വീട്ടിലേക്കെന്ന പേരില്‍ അധ്യാപികയുടെ ഫ്‌ളാറ്റിലെത്തി

രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് പുറമെ ഇവരിലൊരാളുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് കണക്ക് അധ്യാപിക. 30-കാരി റെബേക്ക ജോണ്‍സാണ് 15 വയസ്സുള്ള തന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഒരു ആണ്‍കുട്ടിക്ക് 354 പൗണ്ടിന്റെ

യുകെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു; സാങ്കേതിക തകരാര്‍ മൂലം പാസ്‌പോര്‍ട്ട് സ്‌കാനിംഗ് സ്തംഭിച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി; സംശയാസ്പദമായ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍

രാജ്യത്ത് യാത്രാ ദുരിതം വിതച്ച് യുകെയിലെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ തടസ്സപ്പെട്ട ഇ-ഗേറ്റ് സംവിധാനം പുനഃസ്ഥാപിച്ചതായി ഹോം ഓഫീസ്. സാങ്കേതിക തകരാര്‍ മൂലം അര്‍ദ്ധരാത്രിയില്‍ സ്തംഭിച്ച പ്രവര്‍ത്തനങ്ങളാണ് സാധാരണ നിലയിലായത്. സിസ്റ്റം വീണ്ടും പ്രവര്‍ത്തന സജ്ജമായെന്നും, സംശയാസ്പദമായ

എന്‍എച്ച്എസ് ജോലി മടുത്തോ? എങ്കില്‍ കാനഡയിലേക്ക് സ്വാഗതം! എന്‍എച്ച്എസ് നഴ്‌സുമാര്‍, ഡോക്ടര്‍, കെയറര്‍ എന്നിവരെ റാഞ്ചാന്‍ കാനഡ പരസ്യപ്രചരണം നടത്തുന്നു; കുറഞ്ഞ വരുമാനവും, മോശം തൊഴില്‍ സാഹചര്യങ്ങളും ചൂണ്ടിക്കാണിച്ച് കൊളുത്തിടല്‍

എന്‍എച്ച്എസിലെ തൊഴില്‍ സമ്മര്‍ദങ്ങളെ കുറിച്ച് ഇനി ഏറെയൊന്നും വിവരിക്കാനില്ല. അറിഞ്ഞതും, അറിയാത്തതുമായ കാര്യങ്ങള്‍ വളരെ ചുരുക്കം. എന്നാല്‍ നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട ശമ്പളവര്‍ദ്ധനയോ, തൊഴില്‍ സമ്മര്‍ദം ചുരുക്കാന്‍ കൂടുതല്‍ ജീവനക്കാരെയോ നല്‍കാന്‍ ഗവണ്‍മെന്റ് വേണ്ടത്ര

മലയാളി നഴ്‌സ് പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു ; യുകെയിലെത്തി രണ്ടുമാസമായപ്പോള്‍ രോഗം സ്ഥിരീകരിച്ചു ,ഒരു വര്‍ഷമായപ്പോഴേക്കും മരണം

ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സ് അന്തരിച്ചു. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്‌നോബി സനിലാണ് (44) കാന്‍സര്‍ ബാധിച്ചു മരിച്ചത്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയ ജീവിതം തുടങ്ങി രണ്ടു മാസമായപ്പോള്‍ തന്നെ കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു.

ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തില്‍ ചൈനയുടെ ഹാക്കിംഗ്; സേനാംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു; ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ കൈവിട്ടത് ഗുരുതര വീഴ്ച; ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് ഫ്രാന്‍സ് സന്ദര്‍ശനത്തില്‍

ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തില്‍ ചൈനീസ് ഹാക്കിംഗ് നടന്നതായി റിപ്പോര്‍ട്ട്. സൈനിക അംഗങ്ങളെ ലക്ഷ്യമിട്ട് നടന്ന ചോര്‍ച്ചയില്‍ കാല്‍ മില്ല്യണ്‍ ആളുകള്‍ പെട്ടതായാണ് വിവരം. വന്‍ ഡാറ്റാ ചോര്‍ച്ചയെ കുറിച്ച് എംപിമാര്‍ക്ക് മുന്നില്‍ വിവരം നല്‍കാന്‍ ഒരുങ്ങുകയാണ്

'അല്ലാഹു അക്ബര്‍' വിളിച്ച് വിജയം ഗാസയ്ക്ക് സമര്‍പ്പിച്ച ഗ്രീന്‍ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജൂത നേതാക്കള്‍; പലസ്തീനികള്‍ക്ക് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്ന് ഹമാസ് അക്രമങ്ങളെ ന്യായീകരിച്ചതിന് പാര്‍ട്ടി അന്വേഷണം

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദം പ്രകടിപ്പിക്കവെ 'അല്ലാഹു അക്ബര്‍' മുഴക്കുകയും, ഇസ്രയേലിന് എതിരെ ഹമാസിന് തിരികെ പോരാടാന്‍ അവകാശമുണ്ടെന്ന് വാദിക്കുകയും ചെയ്ത ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജൂത നേതാക്കള്‍. ഒക്ടോബര്‍ 7ന് ഗാസയില്‍ നിന്നും