ക്രിസ്മസ് തലേന്ന് പബ്ബിലുണ്ടായ വെടിവയ്പ്പില്‍ 26 കാരിയായ യുവതി മരിച്ച സംഭവത്തില്‍ 30 കാരനായ യുവാവിനേയും 19 കാരിയായ യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ലിവര്‍പൂളിന് അടുത്തുള്ള വാലസേയില് ലൈറ്റ് ഹൗസ് ഇന്നില്‍ ക്രിസ്മസ് ആഘോഷിക്കവേയാണ് എല്ലേ എഡ്വേര്‍ഡ് എന്ന യുവതിക്ക് വെടിയേറ്റത്. സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു അവര്‍ ആഘോഷത്തിന് എത്തിയത്.
ടാന്മിയറില് നിന്നുള്ള 30 കാരനെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതായി മേഴ്സിഡൈസ് പൊലീസ് അറിയിച്ചു. ഒപ്പം റോക്ക് ഫെറിയിലുള്ള 19 കാരിയായ ഒരു യുവതിയെ കൊലപാതക ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഇരുവരും കസ്റ്റഡിയിലാണ്.
സംഭവം നടക്കുമ്പോള്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന സഹോദരിയും സുഹൃത്തുക്കളും ഇനിയും ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല. പാര്‍ട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു അവര്‍ക്ക് വെടിയേറ്റതെന്ന് അവര്‍ പറയുന്നു.
മരണമടഞ്ഞ എഡ്വേര്‍ഡ്സ് എന്ന യുവതിയെ ആയിരുന്നില്ല കൊലപാതകി ഉന്നം വെച്ചതെന്ന് എന്നാണ് ഇന്നലെ പോലീസ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേര് ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. ഈ വെടിവെയ്പ്പില്‍ 22 കാരനായ ഒരു യുവാവിന് കാലില്‍ പരിക്കേറ്റിട്ടുണ്ട്. മറ്റ് രണ്ടു പേര്‍ക്ക് കൈകളിലും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പരിക്ക് ഗുരുതരമല്ല.