ബ്രിട്ടനിലെ പോലീസുകാരുടെ തട്ടിപ്പ് പുറത്ത്! കവര്‍ച്ചാ കേസുകള്‍ അന്വേഷിക്കാനെത്തുന്ന പോലീസ് ഫോമുകള്‍ പൂരിപ്പിച്ച് മടങ്ങും; പ്രതികളെ പിടിക്കാന്‍ യാതൊരു ശ്രമവുമില്ലെന്ന് പോലീസ് മേധാവിയുടെ മുന്നറിയിപ്പ്; കേസ് അവസാനിപ്പിക്കാന്‍ വെറും 2 ദിവസം?

ബ്രിട്ടനിലെ പോലീസുകാരുടെ തട്ടിപ്പ് പുറത്ത്! കവര്‍ച്ചാ കേസുകള്‍ അന്വേഷിക്കാനെത്തുന്ന പോലീസ് ഫോമുകള്‍ പൂരിപ്പിച്ച് മടങ്ങും; പ്രതികളെ പിടിക്കാന്‍ യാതൊരു ശ്രമവുമില്ലെന്ന് പോലീസ് മേധാവിയുടെ മുന്നറിയിപ്പ്; കേസ് അവസാനിപ്പിക്കാന്‍ വെറും 2 ദിവസം?

എല്ലാ കവര്‍ച്ചാ കേസുകളിലും പോലീസ് സ്ഥലത്തെത്തി പരിശോധിക്കുമെന്ന വാഗ്ദാനം വെറും തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. സ്ഥലത്തെത്തുന്ന പോലീസ് സംഘം പേപ്പര്‍ വര്‍ക്ക് മാത്രം നടത്തി മടങ്ങുകയാണ് ചെയ്യുന്നതെന്നും, ഇതുകൊണ്ട് യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ലെന്നുമാണ് മുന്നറിയിപ്പ്.


കവര്‍ച്ചാ കേസുകളില്‍ പ്രതികരിക്കുന്ന കണക്കുകള്‍ക്കൊപ്പം പ്രോസിക്യൂഷനും, അറസ്റ്റുകളും വര്‍ദ്ധിച്ചില്ലെങ്കില്‍ യാതൊരു കാര്യവുമില്ലെന്നാണ് പോലീസ് സൂപ്രണ്ട് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ ഫോതറിംഗാം ചൂണ്ടിക്കാണിക്കുന്നത്.

'പ്രകടന മികവ് അളക്കേണ്ടെന്നല്ല പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ സുതാര്യമായിരിക്കണം. ആത്മവിശ്വാസം നല്‍കാന്‍ സ്വതന്ത്ര പരിശോധനകള്‍ വേണം', മുന്‍ മേജര്‍ ക്രൈം ഡിറ്റക്ടീവ് ടെലിഗ്രാഫിനോട് പറഞ്ഞു. എല്ലാ സ്ഥലത്തും എത്തുന്നുവെന്നതും, പിടിയിലാകുന്ന ക്രിമിനലുകളും തമ്മില്‍ ബന്ധമില്ലെന്നതാണ് പ്രധാന അപകടം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം 1,145,254 മോഷണ, കവര്‍ച്ചാ കേസുകളാണ് പോലീസ് ഒഴിവാക്കിയതെന്ന് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കിയതോടെയാണ് പോലീസ് സേന പ്രതിക്കൂട്ടിലായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഡിസംബറുകളില്‍ നടന്ന ശരാശരി 65,452 കവര്‍ച്ചകളില്‍ 54,000 കേസുകളിലും പോലീസ് അന്വേഷണം അവസാനിപ്പിച്ചെന്നാണ് ഞെട്ടിപ്പിക്കുന്ന കണക്ക്.

കഴിഞ്ഞ വര്‍ഷം കേവലം രണ്ട് ദിവസം കൊണ്ട് വരെ മോഷണക്കേസുകളില്‍ അേന്വഷണം നിര്‍ത്താന്‍ പോലീസ് തയ്യാറായെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂരിപക്ഷം കേസുകളിലും പ്രതികളെ കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ കേസുകള്‍ ഉപേക്ഷിക്കുകയും ചെയ്തു.
Other News in this category



4malayalees Recommends