UK News

'പരിശുദ്ധ സെക്‌സിനായി' പോപ്പിന്റെ അടുപ്പക്കാരന്‍ പുരോഹിതന്‍ രണ്ട് കന്യാസ്ത്രീകളെ ക്ഷണിച്ചു? സൈക്കോ-ആത്മീയത മുതലെടുത്ത് നിയന്ത്രിക്കും, സെക്‌സിന് ഉപയോഗിക്കും, നീലച്ചിത്രങ്ങള്‍ കാണിക്കും; ആരോപണങ്ങളുമായി മുന്‍ കന്യാസ്ത്രീ
 പോപ്പുമായി അടുപ്പം പുലര്‍ത്തുന്ന സ്ലൊവേനിയക്കാരന്‍ പുരോഹിതന്‍ രണ്ട് കന്യാസ്ത്രീകളെ 'പരിശുദ്ധ സെക്‌സില്‍' ഏര്‍പ്പെടാനായി ക്ഷണിച്ചുവെന്ന് ആരോപണം. സൈക്കോ-ആത്മീയത ഉപയോദിച്ച് നിയന്ത്രിക്കുകയും, ഗ്രൂപ്പ് സെക്‌സ് ഉള്‍പ്പെടെ ലൈംഗികതയ്ക്കായി ഉപയോഗിച്ചുവെന്നും, നീലച്ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നുവെന്നുമാണ് 68-കാരന്‍ മാര്‍കോ ഇവാന്‍ റുപ്‌നിക്കിന് എതിരെ മുന്‍ കന്യാസ്ത്രീ ആരോപിച്ചിരിക്കുന്നത്.  ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ നടക്കുമ്പോള്‍ റുപ്‌നിക് സ്ലൊവേനിയയിലെ കോണ്‍വെന്റില്‍ സ്പിരിച്വല്‍ ഡയറക്ടറായിരുന്നു. പുരോഹിതന് എതിരായ പരാതികള്‍ അവഗണിക്കുകയാണ് ചെയ്തതെന്ന് ഇപ്പോള്‍ 58 വയസ്സുള്ള മുന്‍ കന്യാസ്ത്രീ വ്യക്തമാക്കുന്നു.  പോപ്പ് ഫ്രാന്‍സിസ് അംഗമായ കാത്തലിക് പുരോഹിതന്‍മാരുടെയും, ബ്രദര്‍മാരുടെയും ഓര്‍ഡറായ ജെസ്യൂട്‌സിലെ

More »

നിമ്യയുടെ വിയോഗത്തില്‍ വേദനയോടെ യാത്രയേകി പ്രിയപ്പെട്ടവര്‍ ; മൂന്നര വയസ്സു മാത്രമുള്ള മകനേയും ലിജോയേയും തനിച്ചാക്കി നിമ്യ മടങ്ങി ; മൃതദേഹം ഈ മാസം 30ന് നാട്ടിലെത്തിക്കും
യുകെയില്‍ എത്തിയിട്ട് 9 മാസം മാത്രം ആയിട്ടുള്ളൂവെങ്കിലും ഏവര്‍ക്കും പ്രിയങ്കരിയായിരുന്നു നിമ്യ. അതിനാല്‍ തന്നെ നൂറു കണക്കിന് പേരാണ് നിമ്യയ്ക്ക് യാത്രയേകാന്‍ എത്തിയത്. ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്നു ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു. ബെക്‌സില്‍ ഓണ്‍ സീയിലെ നിമ്യാ മാത്യൂസിന്റെ പൊതുദര്‍ശനത്തില്‍ യുകെ മലയാളി സമൂഹം എത്തിയത് വലിയ വേദനയോടെയാണ്. ഇത്ര

More »

12 പെന്‍സ് ഇന്ധന ഡ്യൂട്ടി വര്‍ദ്ധന കൂടി വരുമോ? നീക്കം തള്ളാതെ ഋഷി സുനാക്; ഡ്രൈവര്‍മാരുടെ നെഞ്ചത്തടിക്കുന്ന തീരുമാനം അറിയാന്‍ മാര്‍ച്ച് ബജറ്റ് വരെ കാത്തിരിക്കണമെന്ന് പ്രധാനമന്ത്രി; 23% വര്‍ദ്ധനയ്ക്ക് സാധ്യത
 ബ്രിട്ടനിലെ സകല മേഖലയിലും വിലക്കയറ്റമാണ്. ആഗോള ഇന്ധന വിപണിയില്‍ കുറയുന്ന വിലയൊന്നും പമ്പുകളില്‍ പ്രകടമാകുന്നുമില്ല. ഇതിനിടെയാണ് ഡ്രൈവര്‍മാരുടെ നെഞ്ചത്തടിക്കാന്‍ ഗവണ്‍മെന്റ് അണിയറയില്‍ പുതിയ നീക്കം നടത്തുന്നത്. സ്പ്രിംഗ് സീസണില്‍ വമ്പിച്ച ഇന്ധന ഡ്യൂട്ടി വര്‍ദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പദ്ധതി നടപ്പാക്കില്ലെന്ന് വ്യക്തമാക്കാന്‍

More »

നഴ്‌സുമാരുടെ പണിമുടക്ക് അവസാനിച്ചു, ഇനി ആംബുലന്‍സ് ജോലിക്കാരുടെ സമരം; ആളുകള്‍ മരിച്ചാല്‍ അത് സര്‍ക്കാരിന്റെ വീഴ്ചയെന്ന് യൂണിയന്‍ മേധാവികള്‍; രോഗികളുടെ സുരക്ഷ ഗ്യാരണ്ടി ചെയ്യാന്‍ കഴിയില്ലെന്ന് 'കൈകഴുകി' ആരോഗ്യ മേധാവികള്‍
 ശമ്പളവിഷയത്തില്‍ ആയിരക്കണക്കിന് ആംബുലന്‍സ് ജോലിക്കാര്‍ നടത്തുന്ന പണിമുടക്ക് ഇന്ന്. സമരദിനത്തില്‍ ആളുകള്‍ മരിച്ചാല്‍ അത് സര്‍ക്കാരിന്റെ മാത്രം വീഴ്ചയാകുമെന്ന് യൂണിയന്‍ മേധാവികള്‍ പറഞ്ഞു. മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യുണീഷന്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റിന മക്അനിയ പറഞ്ഞു. എന്നാല്‍ ആംബുലന്‍സ് ജോലിക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന പിടിവാശിയിലാണ്

More »

മലയാളി നഴ്‌സ് യുകെയില്‍ കൊല്ലപ്പെട്ട സംഭവം ; ഭര്‍ത്താവിനെ വിചാരണ ചെയ്തു തുടങ്ങി ; അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു
ബ്രിട്ടനിലെ കെറ്ററിങ്ങില്‍ മലയാളി നഴ്‌സിനേയും മക്കളേയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജുവിനെ വിചാരണ ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസം കൊല നടന്ന വില്ലയിലും മറ്റ് സ്ഥലങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൂട്ടക്കൊലയില്‍ സാജുവിന്റെ പങ്ക് തെളിയിക്കാനുള്ള തെളിവ് പൊലീസിന് ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം

More »

ക്രിസ്മസിന്റെ 'തലേന്ന്' മുതല്‍ ട്രെയിന്‍ യാത്ര സ്തംഭിക്കും; രാവിലെ 8 മുതല്‍ റെയില്‍ സമരം; പ്രിയപ്പെട്ടവരുടെ അരികിലെത്താന്‍ യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകും; ശമ്പള കരാര്‍ അംഗീകരിക്കാതെ ആര്‍എംടി യൂണിയന്‍
 ക്രിസ്മസ് തലേന്ന് പ്രിയപ്പെട്ടവരുടെ അരികിലേക്ക് പോകാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ പെരുവഴിയിലാകുമെന്ന് ആശങ്ക. ആര്‍എംടി യൂണിയന്‍ നടത്തുന്ന റെയില്‍ സമരങ്ങള്‍ മൂലം ക്രിസ്മസ് തലേന്ന് രാവിലെ 8 മുതല്‍ തന്നെ ട്രെയിനുകള്‍ ഓട്ടം നിര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.  ഇതോടെ ക്രിസ്മസ് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ദിവസം മുന്‍പെങ്കിലും യാത്ര തിരിക്കാനാണ്

More »

പിസാ ഡെലിവെറി ഓര്‍ഡര്‍ സംബന്ധിച്ച് കശപിശ; കസ്റ്റമറുടെ വിരല്‍ വനിതാ ഡെലിവെറൂ റൈഡര്‍ 'കടിച്ചെടുത്തു'; കാല്‍വിരലിന്റെ ഭാഗം മുറിച്ചെടുത്ത് തുന്നിപ്പിടിപ്പിക്കേണ്ട ഗതികേടില്‍ പ്ലംബര്‍; തിരിഞ്ഞ് നോക്കാതെ ഡെലിവെറി പാര്‍ട്ണര്‍
 ഒരു പിസ ഡെലിവെറിക്ക് ഒരാളുടെ ജീവിതം മാറ്റിമറിക്കാന്‍ കഴിയുമോ? അതെങ്ങിനെ സാധിക്കുമെന്നാണ് ചോദ്യമെങ്കില്‍ പ്ലംബറായ സ്റ്റീഫന്‍ ജെന്‍കിന്‍സന്റെ കഥ കേള്‍ക്കൂ. ഒരു പിസ ഓര്‍ഡര്‍ കളക്ട് ചെയ്യാന്‍ ശ്രമിക്കവെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഡെലിവെറിയുമായി എത്തിയ വനിതാ ഡെലിവെറൂ ഡ്രൈവറാണ് ഇദ്ദേഹത്തിന്റെ വിരല്‍ കടിച്ചുമുറിച്ചെടുത്തത്.  ബുധനാഴ്ച രാത്രിയാണ് പങ്കാളിക്കും, ഇവരുടെ

More »

സമരം മാസങ്ങള്‍ നീളട്ടെ, കീഴടങ്ങുന്ന പ്രശ്‌നമില്ല! നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി; ക്രിസ്മസിന് മുന്‍പ് രണ്ടാം പണിമുടക്കുമായി നഴ്‌സുമാര്‍; റെയില്‍ ജോലിക്കാരുടെ ശമ്പളവര്‍ദ്ധന ആവശ്യങ്ങള്‍ ന്യായമില്ലാത്തതെന്ന് ഋഷി സുനാക്; ഒത്തുതീര്‍പ്പ് കീറാമുട്ടി?
 റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങളായ നഴ്‌സുമാര്‍ ക്രിസ്മിന് മുന്‍പുള്ള തങ്ങളുടെ രണ്ടാമത്തെ സമരത്തിന് ഇറങ്ങുകയാണ്. എന്‍എച്ച്എസ് സേവനങ്ങളെ വീണ്ടും പരീക്ഷിക്കുമെങ്കിലും രോഗികള്‍ക്ക് സാരമായ ബുദ്ധിമുട്ട് സൃഷ്ടിക്കാതെയാകും പണിമുടക്ക് നടത്തുക. എന്നാല്‍ സമരങ്ങള്‍ക്ക് എതിരെയുള്ള ശക്തമായ നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ഋഷി സുനാക്.  സമരം നടത്തുന്ന

More »

ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗ് ബീജിംഗിലേക്ക്; നയതന്ത്ര ബന്ധം മരവിപ്പിച്ച ശേഷം ചൈനയിലേക്ക് പോകുന്ന ആദ്യ മന്ത്രി
 ഓസ്‌ട്രേലിയ, ചൈനീസ് ബന്ധത്തില്‍ മഞ്ഞുരുകുമോ? ഓസ്‌ട്രേലിയയുമായി ചൈന നയതന്ത്ര ബന്ധം മരവിപ്പിച്ച ശേഷം ബീജിംഗ് സന്ദര്‍ശനത്തിന് ഒരുങ്ങുന്ന ആദ്യ മന്ത്രിയായി പെന്നി വോംഗ് മാറുമ്പോള്‍ ഈ വഴിയിലാണ് കാര്യങ്ങള്‍.  2019 നവംബറില്‍ വ്യാപാര മന്ത്രി സിമോണ്‍ ബര്‍മിംഗ്ഹാം ചൈനയില്‍ പോയതാണ് ഒടുവിലത്തെ സന്ദര്‍ശനം. മേയില്‍ ലേബര്‍ പാര്‍ട്ടി ഫെഡറല്‍ തെരഞ്ഞെടുപ്പ് വിജയിച്ച ശേഷമാണ്

More »

ക്യാന്‍സറില്ലാത്ത ലോകം വരുമോ? മെലനോമയ്ക്കുള്ള ആദ്യത്തെ എംആര്‍എന്‍എ വാക്‌സിന്‍ എന്‍എച്ച്എസ് പരീക്ഷണം തുടങ്ങി; രോഗിയുടെ ജനിതക ഘടനയ്ക്ക് അനുസരിച്ചുള്ള വാക്‌സിന്‍ കൂടുതല്‍ ഗുണമേകും

ലോകത്തില്‍ ആദ്യമായി വ്യക്തിഗത എംആര്‍എന്‍എ ക്യാന്‍സര്‍ വാക്‌സിന്‍ ഉപയോഗിച്ച് മെലനോമയ്ക്കുള്ള ചികിത്സ ഒരുക്കി എന്‍എച്ച്എസ്. മൂന്നാം ഘട്ട ട്രയല്‍സിന്റെ ഭാഗമായാണ് നൂറുകണക്കിന് രോഗികള്‍ക്ക് ഈ വാക്‌സിന്‍ ട്രയല്‍ ചെയ്യപ്പെടുന്നത്. ക്യാന്‍സറിനെ പൂര്‍ണ്ണമായി ഭേദപ്പെടുത്താന്‍

കൊടുമുടി കയറി എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കിടയില്‍ സമ്മര്‍ദം; കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ സിക്ക് ഓഫെടുത്തു; ജീവനക്കാരുടെ ഗുരുതര ക്ഷാമം നഴ്‌സിംഗ് ജീവനക്കാരെ സമ്മര്‍ദത്തിലാക്കുന്നു

ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും സമ്മര്‍ദം, ആകാംക്ഷ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓഫ് സിക്ക് എടുത്തതായി എന്‍എച്ച്എസ് കണക്കുകള്‍. നഴ്‌സുമാര്‍ ജോലിയുടെ ഭാഗമായി കനത്ത സമ്മര്‍ദത്തിന് ഇരകളാകുന്നതിന്റെ പുതിയ ഉദാഹരണമാണ് ഇതോടെ

ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ച മുഖ്യ പ്രതി അറസ്റ്റില്‍ ; ഹൗണ്‍സ്ലോയില്‍ താമസിക്കുന്ന പ്രതി അറസ്റ്റിലായത് ഡല്‍ഹിയില്‍ നിന്ന്

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഒരാളെ അറസ്റ്റ് ചെയ്തു യുകെയിലെ ഹൗണ്‍സ്ലോയില്‍ താമസിക്കുന്ന ഉന്ദര്‍ പാന്‍സിംഗ് ഗാബയാണ് അറസ്റ്റിലായ്. ഇയാളെ ഡല്‍ഹിയില്‍ നിന്നാണ് എന്‍ഐഎ

കെയര്‍ വര്‍ക്കര്‍മാരുടെ കുട്ടികള്‍ക്ക് വിസ നിഷേധിക്കാന്‍ കഴിയുമോ? യുകെയുടെ ഇമിഗ്രേഷന്‍ നയത്തിനെതിരെ നിയമനടപടി ആരംഭിച്ച് കുടിയേറ്റ അനുകൂല സംഘടന; കുടുംബങ്ങളെ അകറ്റുന്ന നിയമം വിവേചനപരമെന്ന് ആരോപണം

ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നയങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ പ്രധാനമായും പിടിവീണത് കെയര്‍ വര്‍ക്കര്‍ വിസയിലാണ്. മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ വന്‍തോതില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യുകെയിലെത്തിയത് ഈ വിസാ റൂട്ട് വഴിയാണ്. എന്നാല്‍ ഈ വഴിയടച്ച് കെയര്‍

ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍

താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം

അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്‌സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന്‍ ജോന്നാഥന്‍ ക്രൂസ്വെല്ലാണ്