12 പെന്‍സ് ഇന്ധന ഡ്യൂട്ടി വര്‍ദ്ധന കൂടി വരുമോ? നീക്കം തള്ളാതെ ഋഷി സുനാക്; ഡ്രൈവര്‍മാരുടെ നെഞ്ചത്തടിക്കുന്ന തീരുമാനം അറിയാന്‍ മാര്‍ച്ച് ബജറ്റ് വരെ കാത്തിരിക്കണമെന്ന് പ്രധാനമന്ത്രി; 23% വര്‍ദ്ധനയ്ക്ക് സാധ്യത

12 പെന്‍സ് ഇന്ധന ഡ്യൂട്ടി വര്‍ദ്ധന കൂടി വരുമോ? നീക്കം തള്ളാതെ ഋഷി സുനാക്; ഡ്രൈവര്‍മാരുടെ നെഞ്ചത്തടിക്കുന്ന തീരുമാനം അറിയാന്‍ മാര്‍ച്ച് ബജറ്റ് വരെ കാത്തിരിക്കണമെന്ന് പ്രധാനമന്ത്രി; 23% വര്‍ദ്ധനയ്ക്ക് സാധ്യത

ബ്രിട്ടനിലെ സകല മേഖലയിലും വിലക്കയറ്റമാണ്. ആഗോള ഇന്ധന വിപണിയില്‍ കുറയുന്ന വിലയൊന്നും പമ്പുകളില്‍ പ്രകടമാകുന്നുമില്ല. ഇതിനിടെയാണ് ഡ്രൈവര്‍മാരുടെ നെഞ്ചത്തടിക്കാന്‍ ഗവണ്‍മെന്റ് അണിയറയില്‍ പുതിയ നീക്കം നടത്തുന്നത്. സ്പ്രിംഗ് സീസണില്‍ വമ്പിച്ച ഇന്ധന ഡ്യൂട്ടി വര്‍ദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പദ്ധതി നടപ്പാക്കില്ലെന്ന് വ്യക്തമാക്കാന്‍ ഋഷി സുനാക് തയ്യാറാകാതെ വന്നതോടെയാണ് ആശങ്ക ഉടലെടുത്തത്.


12 പെന്‍സ് ടാക്‌സ് വര്‍ദ്ധനവുകള്‍ പൂര്‍ണ്ണമായി തള്ളിക്കളയാന്‍ സുനാക് വിസമ്മതിച്ചു. ഇത് ബിസിനസ്സുകളെയും, യാത്രക്കാരെയും ഒരു പോലെ ഞെട്ടിക്കുന്നതാണ്. മാര്‍ച്ചില്‍ സാധാരണയായി 23% ഡ്യൂട്ടി വര്‍ദ്ധനവ് മുന്നോട്ട് വെയ്ക്കാറുണ്ടെങ്കിലും, പതിവായി ചാന്‍സലര്‍മാര്‍ ഇത് മരവിപ്പിച്ച് നിര്‍ത്തുകയാണ് പതിവ്.

കോമണ്‍സിലെ സീനിയര്‍ ബാക്ക്‌ബെഞ്ച് എംപിമാര്‍ അടങ്ങുന്ന ലെയ്‌സണ്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായ പ്രധാനമന്ത്രി ടാക്‌സ് പ്രഖ്യാപനങ്ങള്‍ തീരുമാനിക്കുന്നത് ചാന്‍സലര്‍ ജെറമി ഹണ്ടാണെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു. മാര്‍ച്ച് 15-നാണ് അടുത്ത ബജറ്റ് വരുന്നത്.

മുന്‍ പ്രധാനമന്ത്രിമാരെ പോലെ ഇത്തരം ധനകാര്യ വിഷയങ്ങളില്‍ ചാന്‍സലര്‍ പ്രസ്താവന നടത്തുന്ന രീതി താനും പിന്തുടരുമെന്നാണ് ഋഷി സുനാക് കമ്മിറ്റിയില്‍ വ്യക്തമാക്കിയത്. നേരത്തെ സ്പ്രിംഗ് സീസണില്‍ നടപ്പാക്കാനിരുന്ന ആല്‍ക്കഹോള്‍ ഡ്യൂട്ടി വര്‍ദ്ധന ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് നല്‍കുന്ന പിന്തുണയുടെ ഭാഗമായി ഓട്ടം സീസണ്‍ വരെ നീട്ടിവെയ്ക്കാന്‍ സുനാക് തയ്യാറായിരുന്നു.
Other News in this category



4malayalees Recommends