ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗ് ബീജിംഗിലേക്ക്; നയതന്ത്ര ബന്ധം മരവിപ്പിച്ച ശേഷം ചൈനയിലേക്ക് പോകുന്ന ആദ്യ മന്ത്രി

ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗ് ബീജിംഗിലേക്ക്; നയതന്ത്ര ബന്ധം മരവിപ്പിച്ച ശേഷം ചൈനയിലേക്ക് പോകുന്ന ആദ്യ മന്ത്രി

ഓസ്‌ട്രേലിയ, ചൈനീസ് ബന്ധത്തില്‍ മഞ്ഞുരുകുമോ?


ഓസ്‌ട്രേലിയയുമായി ചൈന നയതന്ത്ര ബന്ധം മരവിപ്പിച്ച ശേഷം ബീജിംഗ് സന്ദര്‍ശനത്തിന് ഒരുങ്ങുന്ന ആദ്യ മന്ത്രിയായി പെന്നി വോംഗ് മാറുമ്പോള്‍ ഈ വഴിയിലാണ് കാര്യങ്ങള്‍.

2019 നവംബറില്‍ വ്യാപാര മന്ത്രി സിമോണ്‍ ബര്‍മിംഗ്ഹാം ചൈനയില്‍ പോയതാണ് ഒടുവിലത്തെ സന്ദര്‍ശനം. മേയില്‍ ലേബര്‍ പാര്‍ട്ടി ഫെഡറല്‍ തെരഞ്ഞെടുപ്പ് വിജയിച്ച ശേഷമാണ് ഗവണ്‍മെന്റും, ചൈനീസ് ഭരണകൂടവും തമ്മിലുള്ള ഉന്നതതല ആശയവിനിമയം പുനരാരംഭിച്ചത്.

നവംബറില്‍ ജി20 സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗും മുഖാമുഖം കണ്ടിരുന്നു. 2016ന് ശേഷം ആദ്യമായാണ് നേതാക്കള്‍ യോഗം ചേര്‍ന്നത്.

സെപ്റ്റംബറില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കവെ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീയെ സെനറ്റര്‍ വോംഗ് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് പെന്നി വോംഗ് ചൈനയുടെ ക്ഷണം സ്വീകരിച്ച് സന്ദര്‍ശനത്തിന് എത്തുന്നത്.
Other News in this category



4malayalees Recommends