പിസാ ഡെലിവെറി ഓര്‍ഡര്‍ സംബന്ധിച്ച് കശപിശ; കസ്റ്റമറുടെ വിരല്‍ വനിതാ ഡെലിവെറൂ റൈഡര്‍ 'കടിച്ചെടുത്തു'; കാല്‍വിരലിന്റെ ഭാഗം മുറിച്ചെടുത്ത് തുന്നിപ്പിടിപ്പിക്കേണ്ട ഗതികേടില്‍ പ്ലംബര്‍; തിരിഞ്ഞ് നോക്കാതെ ഡെലിവെറി പാര്‍ട്ണര്‍

പിസാ ഡെലിവെറി ഓര്‍ഡര്‍ സംബന്ധിച്ച് കശപിശ; കസ്റ്റമറുടെ വിരല്‍ വനിതാ ഡെലിവെറൂ റൈഡര്‍ 'കടിച്ചെടുത്തു'; കാല്‍വിരലിന്റെ ഭാഗം മുറിച്ചെടുത്ത് തുന്നിപ്പിടിപ്പിക്കേണ്ട ഗതികേടില്‍ പ്ലംബര്‍; തിരിഞ്ഞ് നോക്കാതെ ഡെലിവെറി പാര്‍ട്ണര്‍

ഒരു പിസ ഡെലിവെറിക്ക് ഒരാളുടെ ജീവിതം മാറ്റിമറിക്കാന്‍ കഴിയുമോ? അതെങ്ങിനെ സാധിക്കുമെന്നാണ് ചോദ്യമെങ്കില്‍ പ്ലംബറായ സ്റ്റീഫന്‍ ജെന്‍കിന്‍സന്റെ കഥ കേള്‍ക്കൂ. ഒരു പിസ ഓര്‍ഡര്‍ കളക്ട് ചെയ്യാന്‍ ശ്രമിക്കവെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഡെലിവെറിയുമായി എത്തിയ വനിതാ ഡെലിവെറൂ ഡ്രൈവറാണ് ഇദ്ദേഹത്തിന്റെ വിരല്‍ കടിച്ചുമുറിച്ചെടുത്തത്.


ബുധനാഴ്ച രാത്രിയാണ് പങ്കാളിക്കും, ഇവരുടെ അമ്മയ്ക്കുമായി ഡെലിവെറൂ വഴി പിസാ എക്‌സ്പ്രസില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ ഡ്രൈവര്‍ പരാജയപ്പെട്ടതോടെ പ്രശ്‌നങ്ങളുടെ തുടക്കമായി.

ഹാംപ്ഷയറില്‍ നിന്നുള്ള 34-കാരനായ ജെന്‍കിന്‍സണെ വിളിച്ച ഡ്രൈവര്‍ ആപ്പില്‍ നിന്നും താന്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താനാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആളെത്തപ്പി പുറത്തിറങ്ങിയ ജെന്‍കിന്‍സണ്‍ പിസ ഡെലിവെറി ചെയ്യാന്‍ ആവശ്യമായ കോഡ് ഉള്ള ഫോണ്‍ എടുക്കാന്‍ മറന്നു.

ഇതിന്റെ പേരിലാണ് വനിതാ ഡെലിവെറൂ ഡ്രൈവര്‍ ഇദ്ദേഹത്തെ അക്രമിക്കാന്‍ മുതിര്‍ന്നത്. സ്ത്രീയായതിനാല്‍ തിരിച്ച് അക്രമിക്കാതെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവര്‍ ഇയാളുടെ വിരല്‍കടിച്ചുമുറിച്ചെടുത്തത്. ഒരു രക്തധമനിയും ഇതില്‍ വേര്‍പെട്ടു.

ഇതിന് പിന്നാലെ നിരവധി ഡ്രൈവര്‍മാര്‍ സ്ഥലത്ത് എത്തിയെങ്കിലും അയല്‍ക്കാര്‍ ഇടപെട്ട് ഡെലിവെറൂ ഡ്രൈവറെ അറസ്റ്റ് ചെയ്യിച്ചു. കോഡ് ചോദിച്ചപ്പോള്‍ ഫോണെടുക്കാന്‍ മറന്നുവെന്നും, പെട്ടെന്ന് എടുത്ത് വരാമെന്നും പറഞ്ഞപ്പോഴാണ് ഇവര്‍ മര്‍ദ്ദനം ആരംഭിച്ചതെന്ന് ജെര്‍കിന്‍സണ്‍ വ്യക്തമാക്കി.

ടൂട്ടിംഗിലെ സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റലില്‍ സുഖംപ്രാപിച്ച് വരുന്ന ഇദ്ദേഹത്തിന് പിസയുടെ 60 പൗണ്ട് റീഫണ്ട് പോലും ലഭിച്ചിട്ടില്ല. കാലില്‍ നിന്നും ഒരു വിരലിന്റെ ഭാഗം മുറിച്ചെടുത്ത് തുന്നിച്ചേര്‍ക്കാനുള്ള ഓപ്പറേഷനായി കാത്തിരിക്കുകയാണ് ജെന്‍കിന്‍സണ്‍.
Other News in this category



4malayalees Recommends